ഉച്ചയ്ക്ക് ഉഷ നോക്കിയപ്പോൾ രണ്ടെണ്ണത്തിൽ ഒരാടിനെ കാണാനില്ല; അന്വേഷിച്ചപ്പോൾ ചത്ത നിലയിൽ, പുലിയെന്ന് സംശയം

Published : Jun 02, 2025, 05:42 PM IST
ഉച്ചയ്ക്ക് ഉഷ നോക്കിയപ്പോൾ രണ്ടെണ്ണത്തിൽ ഒരാടിനെ കാണാനില്ല; അന്വേഷിച്ചപ്പോൾ ചത്ത നിലയിൽ, പുലിയെന്ന് സംശയം

Synopsis

ധോണിഗുണ്ട് മരപ്പാലത്ത് മേയാൻപോയ ആടിനെ പിടിച്ചു കൊന്നത് പുലിയെന്നാണ് പ്രദേശവാസികൾ സംശയം ഉന്നയിക്കുന്നത്.

പാലക്കാട്: അട്ടപ്പാടിയിലെ ജനവാസ മേഖലയിൽ പുലിയെന്ന് സംശയം. ധോണിഗുണ്ട് മരപ്പാലത്ത് മേയാൻപോയ ആടിനെ പിടിച്ചു കൊന്നത് പുലിയെന്നാണ് പ്രദേശവാസികൾ സംശയം ഉന്നയിക്കുന്നത്. മരപ്പാലം സ്വദേശി ഉഷയുടെ ആടിനെയാണ് കൊന്നത്. ഒരു ആടിനെ കാണാനില്ലെന്നും ഉടമ പറയുന്നു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. പുലി തന്നെയാകാം അക്രമിച്ചതെന്നാണ് വനം വകുപ്പിന്റെയും പ്രാഥമിക നി​ഗമനം. ആടിൻ്റെ കഴുത്തിലെ പാടുകൾ പുലിയുടെ ആക്രമണത്തിന് സമാനമെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രദേശത്ത് നിരീക്ഷണത്തിന് ആർആർടി സംഘത്തെ നിയോഗിച്ചെന്നും വനം വകുപ്പ് അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി