
തിരുവനന്തപുരം: കഴക്കൂട്ടം ജങ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് മൊബൈൽ ഫോണും പണവും മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട പുല്ലുപുരം വരവൂർ സ്വദേശി കുമാർ (50), കൊല്ലം പുനലൂർ കരവാളൂർ സ്വദേശി ഉണ്ണിമോൻ (42) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം കഴക്കൂട്ടം ജങ്ഷനിൽ അശ്വതി സിൽക്‌സിനു സമീപം പാർക്ക് ചെയ്‌തിരുന്ന കാറിൽനിന്ന് ബാഗും മൊബൈൽ ഫോണും മൂവായിരം രൂപയും കവർന്നത്. ഡോർ അടച്ച ശേഷം ഉടമ സമീപത്തേക്ക് മാറിയതിന് പിന്നാലെയായിരുന്നു മോഷണം. ഡോർ ലോക്ക് ചെയ്തില്ലെന്നത് ശ്രദ്ധിച്ച മോഷ്ടാക്കൾ ഉടമയുടെ ശ്രദ്ധ മാറിയതിന് പിന്നാലെ ഫോണും പണവും കവർന്ന് രക്ഷപെടുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ കാർ ഉടമ പരാതിനൽകിയതിൻ്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതികളുടെ വിവരം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...