രാത്രിയിൽ ക്ഷേത്രത്തിന് സമീപം യുവാക്കള്‍ മദ്യപിച്ചെത്തി, റെയിൽവെ ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാര്‍ക്കുനേരെ കല്ലെറിഞ്ഞു; 2 പേർ പിടിയിൽ

Published : Jul 14, 2025, 12:07 PM IST
railway track

Synopsis

പൊലീസ് സ്ഥലത്തെത്തി രണ്ട് പേരെ പിടികൂടിയെങ്കിലും സംഘത്തിലെ മൂന്നാമൻ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: ഡ്യൂട്ടിയിലായിരുന്ന റെയിൽവേ ജീവനക്കാർക്കു നേരെ കല്ലെറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്തു. പാറശാല കരുമാനൂർ സ്വദേശി പ്രവീൺ(30), മുര്യങ്കര സ്വദേശി സുബീഷ്(21) എന്നിവരാണ് പാറശാല റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 10ന് പാറശാല ഇലങ്കം ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് മദ്യപിച്ചെത്തിയ സംഘം ട്രാക്കിൽ പരിശോധന നടത്തുകയായിരുന്ന ജീവനക്കാർക്കുനേരെ കല്ലെറിഞ്ഞത്.

പാളത്തിലൂടെ നടന്ന് വന്നതിനാൽ പെട്ടന്നുണ്ടായ ആക്രമണത്തിൽ ജീവനക്കാർക്ക് ഒന്നും ചെയ്യാനായില്ല. ആക്രമണത്തിൽ ഒരാൾക്ക് കാര്യമായ പരിക്കേറ്റിരുന്നു. സംഭവത്തിൽ ജീവനക്കാർ പാറശാല റെയിൽവേ പൊലീസിന് പരാതി നൽകി. 

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി രണ്ട് പേരെ പിടികൂടിയെങ്കിലും സംഘത്തിലെ മൂന്നാമൻ ഓടി രക്ഷപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ പിടികൂടുമെന്നും റെയിൽവേ പൊലീസ് പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കഴിഞ്ഞ ദിവസം പിടിയിലായ കബൂത്തർ ഭായിയുടെ സഹായി, എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റ് പരസരത്ത് ചുറ്റിക്കറങ്ങിയത് ഹെറോയിനുമായി; അറസ്റ്റിൽ
മാങ്കാവിൽ വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ സന്തോഷ്