'അബി' പുളിപൊടി മിഠായി പാക്കറ്റിൽ ഇനി വിജയ്‌യുടെ ചിത്രം ഉണ്ടാകില്ല, പുതിയ പാക്കറ്റിൽനിന്ന് ചിത്രം നീക്കി

Published : Jul 09, 2026, 07:25 PM IST
abi pulipodi vijay

Synopsis

വിജയ് തമിഴ്‌നാട്ടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ചിത്രം ഇനി ഉല്‍പ്പന്നത്തിന്റെ പാക്കറ്റില്‍ ഉപയോഗിക്കാതിരിക്കാൻ കമ്പനി തീരുമാനിച്ചെന്നാണ് വിവരം.

തൃശൂര്‍: ഒരു തലമുറയുടെ ബാല്യകാല ഓര്‍മ്മകളില്‍ ഇടംപിടിച്ചിരുന്ന 'അബി' പുളിപൊടി മിഠായിയുടെ പൊതിയില്‍ ഇനി നടന്‍ വിജയ്‌യുടെ ചിത്രം ഉണ്ടാകില്ല. പുളിയും മധുരവും കലര്‍ന്ന രുചിയിലൂടെ കേരളത്തിലും തമിഴ്‌നാട്ടിലും ഏറെ ജനപ്രീതി നേടിയ ഈ മിഠായിയുടെ പുതിയ പാക്കറ്റുകളിലാണ് മാറ്റം വന്നിരിക്കുന്നത്.

വര്‍ഷങ്ങളായി അബി പുളിപൊടി മിഠായി തിരിച്ചറിഞ്ഞിരുന്നത് പാക്കറ്റിലെ വിജയ്‌യുടെ ചിത്രം വഴിയായിരുന്നു. കടകളില്‍ മിഠായി വാങ്ങാനെത്തുന്ന കുട്ടികള്‍ക്കും ആരാധകര്‍ക്കും അത് കൗതുകവും അടുപ്പവും സൃഷ്ടിച്ചിരുന്നു. എന്നാല്‍ സിനിമയില്‍നിന്ന് മാറി രാഷ്ട്രീയരംഗത്ത് സജീവമായ വിജയ് തമിഴ്‌നാട്ടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ചിത്രം ഇനി ഉല്‍പ്പന്നത്തിന്റെ പാക്കറ്റില്‍ ഉപയോഗിക്കാതിരിക്കാൻ കമ്പനി തീരുമാനിച്ചെന്നാണ് വിവരം.

കേരളത്തിലെ നിരവധി കടകളില്‍ പുതിയ പാക്കറ്റുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പഴയ കവര്‍ കണ്ടുപരിചയമുള്ളവര്‍ക്ക് പുതിയ രൂപം ആദ്യം അപരിചിതമായി തോന്നുന്നുണ്ടെങ്കിലും മിഠായിയുടെ രുചിയില്‍ മാറ്റമില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഇപ്പോഴും ഒരു രൂപ തന്നെയാണ് വില.

മധുര ആസ്ഥാനമായാണ് അബി പുളിപൊടി മിഠായിയുടെ നിര്‍മ്മാണവും വിതരണവും നടക്കുന്നത്. കാലത്തിനനുസരിച്ച് പാക്കറ്റിന്റെ രൂപം മാറിയെങ്കിലും ഒരു തലമുറയുടെ നാവിലും ഓര്‍മ്മകളിലും നിറഞ്ഞുനില്‍ക്കുന്ന ആ പഴയ പുളിമധുരത്തിന്റെ രുചിയ്ക്ക് ഇന്നും മാറ്റമില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്ര സന്നിധിയിൽ മരിയക്ക് സിന്ദൂരം ചാർത്തി നിധിൻജിത്ത്; കേരളത്തിന്‍റെ സ്വന്തം യുകെക്കാരി മരുമകൾ
വാഹനം പരിശോധിച്ചപ്പോൾ രണ്ട് യുവാക്കളോ‌ടൊപ്പം പെൺകുട്ടി! പരിശോധിച്ചപ്പോൾ കൈയിൽ എംഡിഎംഎ, മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ