
മലപ്പുറം: ബസിൽ നിന്ന് രണ്ടര വയസ്സുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി പിടിയിൽ. കോയമ്പത്തൂർ മാവട്ടം സ്വദേശിനി ഗൗരിയെയാണ് (35) കൽപകഞ്ചേരി എസ് എച്ച് ഒ കെ സുശാന്ത് അറസ്റ്റ് ചെയ്തത്. തിരൂർ-വളാഞ്ചേരി റൂട്ടിൽ ഓടുന്ന നീർക്കാട്ടിൽ എന്ന ബസിൽ ചൊവ്വാഴ്ച ഉച്ചക്ക് 2.30 നാണ് സംഭവം നടന്നത്.
വൈലത്തൂരിൽനിന്ന് മാമ്പ്രയിലേക്ക് ബസ് കയറിയ ചെട്ടിയാംകിണർ സ്വദേശിനിയുടെ കുട്ടിയുടെ അരപ്പവൻ തൂക്കം വരുന്ന പാദസരമാണ് മോഷ്ടിച്ചത്. പാദസരം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ട മാതാവ് ബഹളംവെച്ചതോടെ ബസ് കൽപകഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തി. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തമിഴ്‌നാട് സ്വദേശിയായ ഗൗരിയുടെ പഴ്‌സിൽനിന്ന് പാദസരം കണ്ടെത്തിയത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam