കണ്ണീരോര്‍മ്മയായി സൂര്യയും: ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

Published : Jul 04, 2024, 01:36 PM IST
കണ്ണീരോര്‍മ്മയായി സൂര്യയും: ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

Synopsis

പൂവത്തെ കൂട്ടുകാരിയുടെ വീട്ടിലെത്തിയ ഷഹർബാനയും സൂര്യയും പുഴയിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം

കണ്ണൂര്‍: ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശി സൂര്യയുടെ മൃതദേഹമാണ് കിട്ടിയത്. ഒഴുക്കിൽപ്പെട്ട സ്ഥലത്ത് നിന്ന് മുന്നൂറ്‌ മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എടയന്നൂർ സ്വദേശി ഷഹർബാനയുടെ(28) മൃതദേഹം കണ്ടെത്തിയിരുന്നു.

സ്കൂബ ഡൈവിങ് സംഘത്തിന്‍റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹങ്ങൾ കിട്ടിയത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഇരുവരും പുഴയിൽ ഒഴുക്കിൽ പെട്ടത്. പൂവത്തെ കൂട്ടുകാരിയുടെ വീട്ടിലെത്തിയ ഷഹർബാനയും സൂര്യയും പുഴയിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഇരിക്കൂറിലെ സ്വകാര്യ കോളേജിലെ അവസാന വർഷ സൈക്കോളജി വിദ്യാർത്ഥികളായിരുന്നു ഇരുവരും. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു