തൂക്കം കൂട്ടാൻ ചില്ലും ബൾബും അരച്ച് ചേർക്കും; ടെല​ഗ്രാം വഴി വിൽപന; എംഡിഎംഎയുമായി യുവാവ് പിടിയിൽ

Published : Oct 07, 2023, 11:23 AM IST
തൂക്കം കൂട്ടാൻ ചില്ലും ബൾബും അരച്ച് ചേർക്കും; ടെല​ഗ്രാം വഴി വിൽപന; എംഡിഎംഎയുമായി യുവാവ് പിടിയിൽ

Synopsis

മയക്കുമരുന്നിൽ തൂക്കം കൂട്ടുന്നതിനായി ചില്ലുകൾ, ബൾബ് എന്നിവ അരച്ച് ചേർത്തിരുന്നുന്നെന്നും പ്രതി മൊഴി നൽകി. 

തൃശൂർ: തൃശൂർ ജില്ലയിലെ ചേർപ്പ് വല്ലച്ചിറയിൽ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. വല്ലച്ചിറ കാരമുക്ക് സ്വദേശി  അഭിരാഗ് (20) നെയാണ്  4.5ഗ്രാം എംഡിഎംഎയുമായി ചേർപ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ മുരുകദാസും സംഘവും പിടികൂടിയത്. ടെലഗ്രാം ആപ്പ് ഉപയോഗിച്ചു ലഹരി വില്പന നടത്തിയിരുന്ന പ്രതി സ്വന്തം അക്കൗണ്ട് വഴി പണം വാങ്ങാതെ മറ്റു പല അക്കൗണ്ടുകളിലൂടെ ആണ് പണമിടപാട് നടത്തിയിരുന്നത്. മയക്കുമരുന്നിൽ തൂക്കം കൂട്ടുന്നതിനായി ചില്ലുകൾ, ബൾബ് എന്നിവ അരച്ച് ചേർത്തിരുന്നുന്നെന്നും പ്രതി മൊഴി നൽകി. ലഹരി വിറ്റു കിട്ടുന്ന പണം കൊണ്ട് ഗോവ, ബാംഗ്ലൂരു എന്നിവിടങ്ങളിൽ പോയി ഇയാൾ ആർഭാടമായി ജീവിക്കുകയായിരുന്നെന്ന് എക്സൈസ് വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു