
പത്തനാപുരം: ബ്ലോക്ക് പഞ്ചായത്തോഫീസിലെ താത്കാലിക തൂപ്പുജോലി ചെയ്തിരുന്ന ആനന്ദവല്ലി ഇനി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കും. പത്ത് വര്‍ഷത്തോളം ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന ഓഫീസിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആയി എത്തുന്നതിന്‍റെ സന്തോഷം ആനന്ദവല്ലി മറച്ചുവയ്ക്കുന്നില്ല. തലവൂരില്‍ നിന്നാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലേക്ക് ആനന്ദവല്ലി വിജയിച്ചെത്തിയത്.
പത്ത് കൊല്ലം പഞ്ചായത്തിൻ്റെ ശുചീകരണത്തൊഴിലാളി. ഇനി പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രസിഡന്‍റാണ് സ: ആനന്ദവല്ലി. വിറക് വെട്ടുന്നവനും വെള്ളം കോരുന്നവനും ഭരണാധികാരിയാകുന്ന മഹാനായ ലെനിൻ്റെ സ്വപ്നം.
Posted by VK Prasanth on Monday, 28 December 2020
വിറക് വെട്ടുന്നവനും വെള്ളം കോരുന്നവനും ഭരണാധികാരിയാവുന്ന മഹാനായ ലെനിന്‍റെ സ്വപ്നം എന്ന കുറിപ്പോടെയാണ് വി കെ പ്രശാന്ത് ആനന്ദവല്ലിയുടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റെ സ്ഥാനത്തേക്കുറിച്ച് ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തലവൂര്‍ ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി 569 വോട്ടുകള്‍ക്കാണ് ആനന്ദവല്ലിയുടെ ജയം. സിപിഐഎം ഞാറയ്ക്കാട് ബ്രാഞ്ച് അംഗമാണ് ആനന്ദവല്ലി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam