കോഴിക്കോട് ചെക്യാട് മാമുണ്ടേരിയിൽ പത്തു വയസുകാരൻ മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീണു മരിച്ചു

Published : Apr 16, 2025, 01:00 PM IST
കോഴിക്കോട് ചെക്യാട് മാമുണ്ടേരിയിൽ പത്തു വയസുകാരൻ മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീണു മരിച്ചു

Synopsis

നാട്ടുകാർ ഉടനെ പുറത്തെടുത്തു കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കോഴിക്കോട്: ചെക്യാട് മാമുണ്ടേരിയിൽ പത്തു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. ചെക്യാട് സൗത്ത് എംഎൽപി സ്കൂൾ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി മുനവ്വറലി ആണ്‌ മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ മഹനുദ്ധീൻ ഉലു മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീഴുകയായിരുന്നു. നാട്ടുകാർ ഉടനെ പുറത്തെടുത്തു കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

രോഹിത്തും കോലിയുമെല്ലാം പിന്നിൽ, മുന്നിൽ ധോണി മാത്രം, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാവാൻ ശ്രേയസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ