കുഞ്ഞനുജൻ കുളത്തിൽ വീണു; പത്തു വയസുകാരന്‍ മരിച്ചത് സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍

Published : May 27, 2025, 08:10 PM IST
കുഞ്ഞനുജൻ കുളത്തിൽ വീണു; പത്തു വയസുകാരന്‍ മരിച്ചത് സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍

Synopsis

മീന്‍ പിടിക്കാന്‍ കുളത്തില്‍ ഇറങ്ങിയ ഇളയ സഹോദരന്‍ വരുണ്‍ കാല്‍ വഴുതി കുളത്തില്‍ വീണിരുന്നു. തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു സരുണ്‍.

തൃശൂര്‍: ചേരുംകുഴി മുരിക്കുംകുണ്ടില്‍ കുളത്തില്‍ വീണ് പത്തുവയസുകാരന്‍ മരിച്ചത് സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ. നേര്‍ച്ചാല്‍ വീട്ടില്‍ സുരേഷ്-വിനീത ദമ്പതികളുടെ മൂത്ത മകന്‍ സരുണ്‍ (10) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. മീന്‍ പിടിക്കാന്‍ കുളത്തില്‍ ഇറങ്ങിയ ഇളയ സഹോദരന്‍ വരുണ്‍ കാല്‍ വഴുതി കുളത്തില്‍ വീണിരുന്നു. തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു സരുണ്‍. നാട്ടുകാര്‍ ചേര്‍ന്ന് കുളത്തില്‍ വീണ സരുണിനെ പുറത്തെടുത്ത് ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശാരിക്കാട് ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മുടപ്പല്ലൂര്‍ സ്വദേശിയായ പിതാവ് സുരേഷ് ചേരുംകുഴിയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്. റബര്‍ ടാപ്പിങ് തൊഴിലാളിയാണ് പിതാവ്. 

PREV
Read more Articles on
click me!

Recommended Stories

അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!
സ്‌ട്രോക്ക് വന്ന് തളര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ, കിഴിശ്ശേരി സ്വദേശിനിയുടെ മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി; കടുത്ത നടപടി