
തിരുവനന്തപുരം: സ്ത്രീകളോട് അതിക്രമം കാട്ടി ഓടിരക്ഷപ്പെട്ട പ്രതിയെ പിടിക്കാൻ സഹായം തേടി പൊലീസ്. തിരുവനന്തപുരം തമ്പാനൂർ പൊലീസാണ് പൊതുജനത്തിൻ്റെ സഹായം തേടിയത്. തമ്പാനൂർ ഓവർബ്രിഡ്‌ജ് പരിസരത്തിന് വച്ച് സ്ത്രീയെ ഉപദ്രവിച്ച ശേഷം ഓടിരക്ഷപ്പെട്ട ഇയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. സ്ഥിരമായി സമാന കുറ്റകുതൃം നടത്തുന്ന പ്രതിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് പ്രതിയെ തിരിച്ചറിയാനായി പൊലീസ് ചിത്രം പുറത്തുവിട്ടത്. പതിവായി ട്രെയിനിൽ തമ്പാനൂരിൽ വന്നിറങ്ങുന്ന പ്രതി സ്ത്രീകളോട് അതിക്രമം കാട്ടി ഓടിരക്ഷപ്പെടാറുണ്ട്. ഇയാളെ കുറിച്ച് നേരത്തെയും പൊലീസിന് പരാതി ലഭിച്ചിരുന്നതായാണ് വിവരം. എന്നാൽ പ്രതിയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പൊലീസിന് ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ തമ്പാനൂർ പൊലീസിനെ വിവരം അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam