തവനൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ, ജീവനൊടുക്കിയത് സഹോദരന് വാട്ട്സാപ്പ് മെസേജ് അയച്ച ശേഷം

Published : Sep 12, 2025, 12:50 PM IST
 prison officer found dead

Synopsis

ഞാൻ ജീവനൊടുക്കുകയാണെന്ന് സഹോദരന് വാട്ട്സാപ്പിൽ സന്ദേശമയച്ച ശേഷമാണ് ബർസാത്ത് ആത്മഹത്യ ചെയ്തത്. എന്നാൽ രാത്രിയായതിനാൽ സഹോദരൻ മെസേജ് കണ്ടില്ല.

തവനൂർ: മലപ്പുറം തവനൂർ സെൻട്രൽ ജയിലിലെ ജയിലറെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസി. പ്രിസൻ ഓഫീസർ പാലക്കാട് ചിറ്റൂർ സ്വദേശി ബർസാത്ത് (29) ആണ് മരിച്ചത്. താൻ മരിക്കുകയാണെന്ന സന്ദേശം ഇന്നലെ രാത്രി ബർസത്ത് തന്‍റെ സഹോദരന് വാട്സാപ്പിൽ അയച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെയാണ് സഹോദരൻ മെസ്സേജ് കണ്ടത്. ഉടൻ തന്നെ ജയിൽ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുന്നത്.

ബർസത്ത് ഇന്നലെ പകൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു. പിന്നീട് കോട്ടേഴ്സിൽ എത്തിയാണ് ആത്മഹത്യ ചെയ്തത്. അവിവാഹിതനാണ് ബർസത്. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ; സംഭവം പാലക്കാട് മുടപ്പല്ലൂരിൽ
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം