
മലപ്പുറം: 500 വർഷം പഴക്കമുള്ള ഈട്ടിമുത്തശ്ശിക്ക് ലേലത്തിൽ ലഭിച്ചത് മോഹവില. നികുതി ഉൾപ്പെടെ ലഭിച്ചത് 11,02,805 (പതിനൊന്ന് ലക്ഷത്തി രണ്ടായിരത്തി എണ്ണൂറ്റി അഞ്ച്) രൂപയാണ് ലഭിച്ചത്. വനം വകുപ്പിന്റെ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ നടന്ന ഇ ലേലത്തിലാണ് 1.735 ഘനമീറ്റർ ഉള്ള ഈട്ടി തടിക്ക് ഘനമീറ്ററിന് അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പ്രകാരമാണ് വില ലഭിച്ചത്.
28 ശതമാനതോളം നികുതി കൂടി ഉൾപ്പെടുത്തിയാണ് ഈ ഈട്ടിമുത്തശിയുടെ ഒറ്റ കഷ്ണത്തിന് 11 ലക്ഷം രൂപ ലഭിച്ചത്. ഈ തടിക്ക് 230 സെന്റിമീറ്റർ വീതിയുമുണ്ട്. കരുവാരക്കുണ്ട് മാമ്പുഴ പൊതുമരാമത്ത് റോഡിൽ നിന്നുമെത്തിച്ച ഈട്ടി തടിയാണിത്. കൂടാതെ കരുളായി റെയ്ഞ്ചിലെ എഴുത്തുകൽ അടക്കി മുറി തോട്ടത്തിൽ നിന്നുൾപ്പെടെയുള്ള 170 ഘനമീറ്റർ ഈട്ടി തടികളാണ് രണ്ട് തവണയായി ലേലം ചെയ്യുന്നത്. ഒന്നാം ഘട്ടമായി നടന്ന ഈട്ടി ലേലത്തിലാണ് മോഹവില ലഭിച്ചത്.
ഇടുക്കി: തന്‍റെ പ്രിയപ്പെട്ട കുഞ്ഞാടിനെ മാതാപിതാക്കൾ വിറ്റു കാശു വാങ്ങിയത് എട്ടാം ക്ലാസുകാരൻ സഞ്ജയ്ക്കു സഹിക്കാനായില്ല. വാങ്ങിക്കൊണ്ട് പോയ വഴിയേ കച്ചവടക്കാരനുമായി കുഞ്ഞൻ ‘ഉടക്കുക’ കൂടി ചെയ്തതോടെ കൊടുത്ത തുകയെക്കാൾ കുടുതൽ നൽകി തിരികെ വാങ്ങി ആടിന്റെയും കുഞ്ഞുടമയുടെയും സങ്കടം ഒന്നിച്ചുമാറ്റി. മുണ്ടിയെരുമയിൽ ഇന്നലെയാണ് രസകരമായ ആടുകഥ നടന്നത്. മുണ്ടിയെരുമ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സഞ്ജയുടെ വളർത്താടാണ് കുഞ്ഞനെന്ന 2 വയസ്സുള്ള മുട്ടനാട്.
കുഞ്ഞന്റെ ജനനത്തോടെ തള്ളയാട് ചത്തുപോയി. പുറത്തു നിന്നു പാൽ വാങ്ങി നൽകിയാണ് കുഞ്ഞനെ വളർത്തിയത്. ഇരുകാലിനും വൈകല്യമുണ്ടായിരുന്ന കുഞ്ഞനെ നിരന്തര പരിശീലനത്തിലുടെ മാറ്റിയെടുത്തതും സഞ്ജയ് തന്നെ. സഞ്ജയിനൊപ്പം പ്രഭാതഭക്ഷണത്തോടെയാണ് കുഞ്ഞന്റെ ദിവസം തുടങ്ങുന്നത്. കൂടെ സ്കൂളിൽ പോകാനും ആൾ ഒരുക്കമാണ്. അതിനാൽ വീട്ടുകാർ കെട്ടിയിടും.
Read more: ചെറുകിട ഓൺലൈൻ റീട്ടെയിലർമാർക്കുള്ള നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കി ജിഎസ്ടി കൗൺസിൽ
കഴിഞ്ഞ ദിവസം കുഞ്ഞനെ വിൽക്കാനായി വീട്ടുകാർ തീരുമാനിച്ചു. 16,500 രൂപയ്ക്കു കച്ചവടമുറപ്പിച്ചു. ഇതറിഞ്ഞതോടെ സഞ്ജയ് കരച്ചിൽ തുടങ്ങി. ആടിനൊപ്പം കരഞ്ഞുകൊണ്ട് പിന്നാലെപ്പോവുകയും ചെയ്തു. വാഹനത്തിൽ കിടന്ന് കുഞ്ഞനാടും ഇടിയും ബഹളവും കരച്ചിലും ആരംഭിച്ചു. ഇതോടെ, സഞ്ജയുടെ പിതാവ് നെടുങ്കണ്ടം കെഎസ്ആർടിസിയിലെ ഡ്രൈവറായ സുനിൽ കുമാറിനെ കച്ചവടക്കാരൻ വിളിച്ചു. ആട് വാഹനത്തിൽ കിടന്ന് അലമ്പുണ്ടാക്കുന്ന വിവരമറിയിച്ചു. സുനിൽ തൂക്കുപാലം ടൗണിലെത്തി കൂടുതൽ തുക നൽകി ആടിനെ തിരികെ വാങ്ങി. വീട്ടിലെത്തിയതോടെ കുഞ്ഞനും സന്തോഷം, സഞ്ജയ്ക്കും സന്തോഷം.