Asianet News MalayalamAsianet News Malayalam

ചെറുകിട ഓൺലൈൻ റീട്ടെയിലർമാർക്കുള്ള നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കി ജിഎസ്ടി കൗൺസിൽ

 ജി.എസ്.ടി കൗണ്‍സിൽ യോഗം സമാപിച്ചു. രജിസ്ട്രേഷൻ  പരിഷ്‌കാരങ്ങൾ ജനുവരി ഒന്നുമുതൽ നിലവിൽ വരും. 

GST Council okays mandatory registration waiver for small online retailers
Author
Trivandrum, First Published Jun 29, 2022, 7:24 PM IST

ചണ്ഡീഗഡ്: അസംഘടിത മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ട്, ചെറുകിട ഓൺലൈൻ വിൽപ്പനക്കാരുടെ നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കാൻ അനുമതി നൽകി ജിഎസ്ടി കൗൺസിൽ. നിയമത്തിലെ മാറ്റങ്ങൾ 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

ഈ നീക്കം ഏകദേശം 120,000 ചെറുകിട വ്യാപാരികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് സൂചന. കൂടാതെ കോമ്പോസിഷൻ ഡീലർമാരെ ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ വഴി അന്തർസംസ്ഥാന വ്യാപാരം ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. 1.5 കോടി രൂപ വരെ വിറ്റുവരവുള്ളവരാണ് കോമ്പോസിഷൻ ഡീലർമാർ. ഇവർ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിനൊപ്പം (ഐടിസി) ഫ്ലാറ്റ് നിരക്കിൽ ജിഎസ്ടി അടയ്ക്കേണ്ടതുണ്ട്. നിലവിൽ, ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ വഴി വിതരണം ചെയ്യുന്ന വിൽപ്പനക്കാർ അവരുടെ വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയ്ക്കോ 40 ലക്ഷം രൂപയ്ക്കോ താഴെ ആണെങ്കിൽ പോലും നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. 

Read Also : GST Council : ജി.എസ്.ടി കൗണ്‍സിൽ യോഗം സമാപിച്ചു, നഷ്ടപരിഹാരം തുടരുന്നതിൽ തീരുമാനമായില്ല

ഈ നീക്കം ഓൺലൈൻ, ഓഫ്‌ലൈൻ വിതരണക്കാർക്കിടയിൽ തുല്യത ഉറപ്പാക്കും, കൂടാതെ ചെറുകിട ബിസിനസുകൾ, കരകൗശല വിദഗ്ധർ, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സ്ത്രീ സംരംഭകർ എന്നിവർക്ക് ഇത് വലിയ ഉത്തേജനം നൽകും 

ജിഎസ്ടി കൗണ്‍സിൽ യോഗം (GST Council Meeting) അവസാനിച്ചു.

ചണ്ഡീഗഡിൽ ചേ‍ര്‍ന്ന 42-ാം ജിഎസ്ടി കൗണ്‍സിൽ യോഗം (GST Council Meeting) അവസാനിച്ചു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നീട്ടുന്നതിൽ യോഗത്തിൽ തീരുമാനമായില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നീട്ടാൻ ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ ഗെയിമുകൾക്കും  ചൂതാട്ട കേന്ദ്രങ്ങൾക്കും 28% നികുതി ചുമത്തുന്നതിൽ തീരുമാനം പിന്നീട് എടുക്കും. ചില ഉൽപ്പന്നങ്ങൾക്ക് കൂടി നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വന്നേക്കും. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നികുതി ഏർപ്പെടുത്തുന്നതിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios