തോട്ടിലേയ്ക്ക് ഓട്ടോറിക്ഷ മറിഞ്ഞു; പരിക്കില്ലാതെ ദമ്പതികൾ രക്ഷപ്പെട്ടു

Published : Mar 09, 2023, 07:38 AM ISTUpdated : Mar 09, 2023, 07:42 AM IST
തോട്ടിലേയ്ക്ക് ഓട്ടോറിക്ഷ മറിഞ്ഞു; പരിക്കില്ലാതെ ദമ്പതികൾ രക്ഷപ്പെട്ടു

Synopsis

ഓട്ടോ റിക്ഷ നിയന്ത്രണംവിട്ട് 15 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. 

മാവേലിക്കര: കോടതിയ്ക്ക് സമീപം തോട്ടിലേയ്ക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. യാത്രക്കാരായ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവർ കട്ടച്ചിറ സ്വദേശി രംഗനാഥിനാണ് പരിക്കേറ്റത്. ഇയാൾ ജില്ലാ ആശുപത്രയിൽ ചീകിത്സ തേടി. 

ഇന്നലെയാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ വക്കീൽ ഓഫിസിൽ വന്ന് മടങ്ങുകയായിരുന്ന ഇവർ യാത്ര ചെയ്തിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണംവിട്ട് 15 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. തോടിന്റെ വശങ്ങളിൽ കൈവരി ഇല്ലാഞ്ഞതാണ് അപകടത്തിന് കാരണം. അഗ്നിശമന സേന എത്തി നാട്ടുകാരുടെ സഹായത്തോടാണ് ഓട്ടോറിക്ഷ കരയ്ക്ക് കയറ്റിയത്.

അതേസമയം, നിലമ്പൂർ വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നിർത്താതെ പോയ ലോറിയും ഡ്രൈവറേയും പിടികൂടി പൊലീസ്. ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് പിടികൂടിയത്. സംഭവത്തിൽ ഡ്രൈവറായ ആന്ധ്ര പ്രദേശ് കർണൂൽ സ്വദേശി ദസ്തഗിരി സാഹേബ് (45)നെ നിലമ്പൂർ സി ഐ  പി  വിഷ്ണു അറസ്റ്റ് ചെയ്തു. 

പ്രൈമര്‍ മെഷീനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഒപ്പം മരത്തടിയും തിന്നറും; ഫർണിച്ചർ ശാല കത്തിയമര്‍ന്നു, 1 കോടി നഷ്ടം

പിടിയിലായ പ്രതിയെ വടപുറത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മാർച്ച് മൂന്നിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എരഞ്ഞിമങ്ങാട് സ്വദേശി ഷിനുവാണ് സുഹൃത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽ മരണപ്പെട്ടത്. മമ്പാട് ഭാഗത്ത് നിന്ന് നിലമ്പൂർ ഭാഗത്തേക്ക് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു. അപകടത്തിന് പിന്നാലെ ഷിനു ലോറിക്കടിയിലേക്ക് വീഴുകയും ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങുകയും ചെയ്തു. 

നൊമ്പരമായി ശ്രേഷ്ഠ; ബസ് കാത്തുനിൽക്കുമ്പോള്‍ അമിത വേഗത്തില്‍ കാർ പാഞ്ഞുകയറി അപകടം, തേങ്ങി നാട്

പിന്നാലെ ലോറി മഞ്ചേരി ഭാഗത്തേക്ക് നിർത്താതെ പോവുകയായിരുന്നു. അതു വഴി വന്ന ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഷിനു മരണപ്പെട്ടിരുന്നു. ബൈക്കോടിച്ച ചോക്കാട് സ്വദേശി റാഷിദ് പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നിലമ്പൂർ ഡി വൈ എസ് പി  സാജു കെ  അബ്രഹാമിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം നാടുകാണി മുതൽ മഞ്ചേരിവരെയുള്ള സി സി ടി വി  ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിർത്താതെ പോയ ലോറി ആന്ധ്ര പ്രദേശ് രജിസ്ട്രേഷനിലുള്ളതാണെന്ന് സൂചന ലഭിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം