മത്സ്യവുമായി തീരത്തേക്കെത്തിയ വള്ളം കടലിൽ മുങ്ങിത്താണു, നഷ്ടം നാല് ലക്ഷം

By Web TeamFirst Published Jul 16, 2022, 10:56 PM IST
Highlights

കൂറ്റൻ തിരമാലയിലും കാറ്റിലും പെട്ട് നിറയെ മത്സ്യവുമായെത്തിയ ക്യാര്യർ വള്ളം മറിയുകയായിരുന്നു.

ആലപ്പുഴ : മത്സ്യവുമായി തീരത്തേക്കെത്തിയ വള്ളം കടലിൽ മുങ്ങിത്താണു. തൊഴിലാളികളെ രക്ഷപെടുത്തി. കാക്കാഴം കുറ്റിമൂട്ടിൽ രത്നകുമാറിന്റെ ഉടമസ്ഥതയിലുള്ള പി കെ ദേവി എന്ന മത്സ്യബന്ധന വള്ളത്തിന്റെ ഫൈബറിൽ നിർമ്മിച്ച ക്യാര്യർ വളളമാണ് മുങ്ങിത്താണത്.  വെള്ളി രാവിലെ 10. 30 ഓടെ കായംകുളം സ്രായിക്കാട് ക്ഷേത്രത്തിന് സമീപത്തെ കടൽത്തീരത്ത് നിന്ന് 4 കിലോമീറ്റർ പടിഞ്ഞാറ് മാറിയായിരുന്നു സംഭവം. 

കൂറ്റൻ തിരമാലയിലും കാറ്റിലും പെട്ട് നിറയെ മത്സ്യവുമായെത്തിയ ക്യാര്യർ വള്ളം മറിയുകയായിരുന്നു. ഈ സമയം വള്ളത്തിലുണ്ടായിരുന്ന ഷാജി, സന്തോഷ്, സുരേഷ്, എംബുലിദാസ് എന്നിവരെ വള്ളം ഉടമ സഞ്ചരിച്ച ഒപ്പമുണ്ടായിരുന്ന വള്ളത്തിൽ കയറ്റി കരയിലെത്തിച്ചു. മുങ്ങിയ വള്ളം കരയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. 4 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി രത്ന കുമാർ പറഞ്ഞു.

സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: മദ്രസ വിട്ടു വരുന്ന വഴി സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. ചെറുവണ്ണൂർ  കൊളത്തറ അറക്കൽ പാടം അമ്മോത്ത് വീട്ടിൽ മുസാഫിറിന്റെയും സാഹിനയുടെയും മകൻ മുഹമ്മദ് മിർഷാദ് (13 ) മരിച്ചത് .കൊളത്തറ മദ്രസങ്ങാടി മനീറുൽ ഇസ്ലാം മദ്രസ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ പതിനൊന്നര മണിയോടെ മദ്രസ വിട്ട് പോകുമ്പോൾ വീടിനടുത്തുള്ള വലിയ പറമ്പ് കുളത്തിൽ സൈക്കിൾ നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. ഏറെ വൈകിയാണ് പ്രദേശവാസികൾ അറിഞ്ഞത്. നാട്ടുകാർ ചേർന്ന് ആദ്യം കോയാസ് ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം കോഴിക്കോട്  മെഡിക്കൽ  കോളേജ് ആശുപത്രിയിൽ. കൊളത്തറ ആത്മവിദ്യാസംഘം യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. 

(ചിത്രം പ്രതീകാത്മകം )

click me!