കാർ പിന്നിൽ ഇടിച്ച് മിനി ടെമ്പോ വെള്ളക്കെട്ടിൽ വീണു; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴക്ക്

Published : Jan 12, 2023, 01:44 PM IST
കാർ പിന്നിൽ ഇടിച്ച് മിനി ടെമ്പോ വെള്ളക്കെട്ടിൽ വീണു; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴക്ക്

Synopsis

 ഇടിയുടെ ആഘാതത്തിൽ ടെമ്പോ റോഡിൽ നിന്ന് വെള്ളക്കെട്ടിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. 

എടത്വാ: കാർ പിന്നിൽ ഇടിച്ച് മിനി ടെമ്പോ വെള്ളക്കെട്ടിൽ വീണു. ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. എടത്വാ - തകഴി സംസ്ഥാനപാതയിൽ കൈതമുക്ക് ജങ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. തിരുവല്ലയിൽനിന്ന് കുപ്പിവെള്ളവുമായി തകഴി ഭാഗത്തേക്കുപോയ ടെമ്പോയിലാണ് പിന്നിൽ നിന്നുവന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടെമ്പോ റോഡിൽ നിന്ന് വെള്ളക്കെട്ടിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. ടെമ്പോയിലുണ്ടായിരുന്ന ഡ്രൈവർ സജിത്ത്, സഹായി രാഹുൽ എന്നിവർ പരുക്കുകളില്ലാതെ രക്ഷപെട്ടു. തലവടി സ്വദേശി സഞ്ചരിച്ചിരുന്ന കാറാണ് ടെമ്പോയുടെ പിന്നിൽ ഇടിച്ചത്. കറിന്റെ മുൻഭാഗം പൂർണമായി തകർന്നു.

ബത്തേരിക്കടുത്ത് ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി