തേങ്ങ തലയിൽ വീണു, തൊഴിലാളി തലകീഴായി തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങിക്കിടന്നു, ഫയർഫോഴ്സെത്തി താഴെയിറക്കി; വീഡിയോ

Published : Jun 02, 2023, 12:18 PM IST
തേങ്ങ തലയിൽ വീണു, തൊഴിലാളി തലകീഴായി തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങിക്കിടന്നു, ഫയർഫോഴ്സെത്തി താഴെയിറക്കി; വീഡിയോ

Synopsis

വീരാൻകുട്ടി എന്ന തൊഴിലാളിയാണ് തേങ്ങ വലിക്കുമ്പോൾ തെങ്ങിൻ്റെ മുകളിൽ നിന്നും തേങ്ങ തലയിൽ പതിച്ചതുകൊണ്ട് വീണത്. പിന്നീട് വീരാൻകുട്ടി തെങ്ങുകയറ്റ മെഷീനിൽ നിന്നും കാൽ വഴുതി തല കീഴായി കിടക്കുകയായിരുന്നു.  

കോഴിക്കോട്: മുക്കം കൊടിയത്തൂർ ചെറുവാടികടവിൽ തെങ്ങിൽ നിന്നും വീണ തെങ്ങ് കയറ്റ തൊഴിലാളിയെ ഫയർഫോഴ്സെത്തി രക്ഷിച്ചു. വീരാൻകുട്ടി എന്ന തൊഴിലാളിയാണ് തേങ്ങ വലിക്കുമ്പോൾ തെങ്ങിൻ്റെ മുകളിൽ നിന്നും തേങ്ങ തലയിൽ പതിച്ചതുകൊണ്ട് വീണത്. പിന്നീട് വീരാൻകുട്ടി തെങ്ങുകയറ്റ മെഷീനിൽ നിന്നും കാൽ വഴുതി തല കീഴായി കിടക്കുകയായിരുന്നു.

വീരാൻ കുട്ടിയെ മറ്റൊരു തെങ്ങു കയറ്റ തൊഴിലാളിയായ വിനോദ് കയറുകൊണ്ട് കെട്ടിവെക്കുകയായിരുന്നു. തുടർന്ന് മുക്കം ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തുകയും വീരാൻകുട്ടിയെ താഴെ ഇറക്കുകയും ചെയ്തു. 

മലപ്പുറം താനൂരിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; 8 പേർക്ക് പരിക്ക്

അസിസ്റ്റൻറ് ഓഫീസർ ഭരതൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷൈബിൻ, ജലീൽ എന്നിവർ ലാഡർ സഹായത്തോടുകൂടി തെങ്ങിൽ കയറുകയും 40 അടി ഉയരത്തിലുള്ള തെങ്ങിൽ നിന്നും നെറ്റിന്റെ സഹായത്തോടുകൂടി വീരാൻകുട്ടിയെ താഴെയിറക്കുകയായിരുന്നു. തൊഴിലാളിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.  രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ഓഫീസർ അബ്ദുൾ ഷുക്കൂർ ഫയർ ആൻഡ് ഓഫീസർമാരായ നജുമുദ്ധീൻ, രജീഷ്, സനീഷ് പി, ചെറിയാൻ, ഷിംജു,വിജയകുമാർ, ജമാൽ എന്നിവർ പങ്കെടുത്തു. 

നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ചവിട്ടുപടികളിറങ്ങി കടയിലേക്ക് ഇടിച്ച് കയറി; ചില്ലുകൾ തകർത്ത് ഓട്ടോ അകത്ത്!

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു
ബീവിയമ്മയുടെ മരണം കൊലപാതകം? മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തി കേസ്; ചെറുമകൻ അറസ്റ്റിൽ