കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. മോര്യ കുന്നുംപുറം റോഡിലാണ് അപകടം. പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.

മലപ്പുറം: മലപ്പുറം താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു 8 പേർക്ക് പരിക്ക്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. മോര്യ കുന്നുംപുറം റോഡിലാണ് അപകടം. പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.

നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ചവിട്ടുപടികളിറങ്ങി കടയിലേക്ക് ഇടിച്ച് കയറി; ചില്ലുകൾ തകർത്ത് ഓട്ടോ അകത്ത്!

സ്കൂൾ തുറന്ന ആദ്യ ദിനമായ ഇന്നലെ റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായിരുന്നു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് രാവിലെ അപകടത്തിൽ പെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ഥിരമുള്ള യുപിക്കാരൻ, നി‌‍‍ർണായക സിസിടിവി ദൃശ്യങ്ങൾ; തീവെപ്പിൽ ഇന്ന് അറസ്റ്റ്?

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് 8 പേര്‍ക്ക് പരിക്ക്| School students| Accident| Injury