
ആലപ്പുഴ: ഹരിപ്പാട് വെട്ടുവേനിയിൽ പ്രഭാത സവാരിക്കായി പോയ വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടുവേനി സജീവ് ഭവനത്തിൽ തങ്കമണി (63) ആണ് മരിച്ചത്.
മൃതദേഹത്തിന് മുകളിൽ ഓടയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണ നിലയിലാണ് ഉള്ളത്. പ്രഭാത സവാരി നടത്തിയ ശേഷം തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഒരു കൈ മാത്രം പുറത്ത് കാണുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.
Also Read: അപകടക്കുരുക്കായി അശാസ്ത്രീയ ഓടനിർമ്മാണം; ഹുക്കില്‍ തട്ടിവീണ് വീട്ടമ്മയുടെ കയ്യൊടിഞ്ഞു
അതേസമയം, എറണാകുളത്ത് ഓടയുടെ സ്ലാബിന് മുകളിൽ ഉയർത്തിവച്ച ഹുക്കിൽ തട്ടിവീണ് വീട്ടമ്മയുടെ കയ്യൊടിഞ്ഞു. പാലാരിവട്ടം സ്വദേശി അജിതയുടെ കയ്യാണ് ഒടിഞ്ഞത്. പാലാരിവട്ടം സിഗ്നൽ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. പാലാരിവട്ടം മുതൽ കാക്കനാട് വരെയാണ് ഓവുചാൽ നിർമ്മാണം നടത്തുന്നത്. മെട്രോ നിർമ്മാണത്തിന് മുന്നോടിയായിട്ടാണ് ഓവുചാൽ നിർമ്മിക്കുന്നത്. പലയിടത്തും സ്ലാബ് ഇടാത്തതിനാൽ കാൽയാത്രക്കാർക്ക് അപകട ഭീഷണിയുണ്ട്. മെട്രോ അധികൃതർക്കും കരാറുകാർക്കുമെതിരെ വീട്ടമ്മ പൊലീസിൽ പരാതി നൽകി. പലയിടത്തും സ്ലാബ് ഇടാത്തതിനാൽ കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam