ഇതരമതസ്ഥനെ വിവാഹം ചെയ്തതിന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ഭ്രാന്താലയത്തിലാക്കി; കോടതി ഇടപെട്ടു

Published : Nov 19, 2018, 03:41 PM IST
ഇതരമതസ്ഥനെ വിവാഹം ചെയ്തതിന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ഭ്രാന്താലയത്തിലാക്കി; കോടതി ഇടപെട്ടു

Synopsis

ഇതര മതത്തില്‍ വിശ്വസിക്കുന്നയാളെ വിവാഹം ചെയ്തതിന്‍റെ പേരില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ വീട്ടുകാര്‍ ഏര്‍വാടിയിലെ ഭ്രാന്താശുപത്രിയില്‍ പാര്‍പ്പിച്ചു. കോടതി ഇടപെടലില്‍ പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയുടെ ഉമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

കോഴിക്കോട്: ഇതര മതത്തില്‍ വിശ്വസിക്കുന്നയാളെ വിവാഹം ചെയ്തതിന്‍റെ പേരില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ വീട്ടുകാര്‍ ഏര്‍വാടിയിലെ ഭ്രാന്താശുപത്രിയില്‍ പാര്‍പ്പിച്ചു. കോടതി ഇടപെടലില്‍ പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയുടെ ഉമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

ജൂലൈ 12 ന് ഹിന്ദു ആചാര പ്രകാരം കോഴിക്കോട് വൈരാഗി മഠത്തിലായിരുന്നു വിവേകിന്‍റെയും നസ്ലിയുടെയും വിവാഹം.  വിവാഹ ശേഷം ആറ് മാസങ്ങള്‍ കഴിഞ്ഞ് ഈ മാസം 14 -ാം തിയതിയായിരുന്നു ഉമ്മയും അമ്മാവനും ചേര്‍ന്ന് നസ്ലിയെ തട്ടികൊണ്ട് പോയത്. ഭര്‍ത്താവ് വിവേക് ഭാര്യ നസ്ലിയെ രാമനാട്ടുകര ഭവന്‍സ് കോളേജില്‍ ഇറക്കി വിട്ടതിന് പുറകേ നസ്ലിയുടെ അമ്മയും സഹോദരിയും അമ്മാവനും കൂടി കാറില്‍ തട്ടികൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നസ്ലിയെ തമിഴ്നാട്ടിലെ ഏര്‍വാഡിയിലെ മുസ്ലിം പണ്ഡിതന്മാര്‍ നടത്തുന്ന മാനസീകാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു.  

എന്നാല്‍ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്  വിവേക് കേസ് നല്‍കിയതോടെ ഉമ്മയ്ക്കും അമ്മാവനും നസ്ലിയെ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് കോടതിയിലും ഹാജരാക്കേണ്ടി വന്നു. കോടതി ആരോടൊപ്പം പോകണമെന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവിനെപ്പം എന്ന് നസ്ലി ഉത്തരം നല്‍കി. അതോടൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചു.  തുടര്‍ന്ന് കോടതി നസ്ലിയെ വിവേകിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു. 

ഭാര്യയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി തടവില്‍വച്ചിരിക്കുകയാണെന്ന വിവേകിന്‍റെ പരാതിയിലാണ് നസ്ലയുടെ ഉമ്മ ബുഷ്റയെയും അമ്മാവന്‍ മുഹമ്മദാലിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. എംബിബിഎസിന് പഠിക്കുന്ന സഹോദരിയുടെ പഠനം മുടങ്ങാതിരിക്കാനായി കേസില്‍ നിന്നൊഴിവാക്കുകയായിരുന്നു. വിവേക് മതം മാറിയാല്‍ നസ്ലിയെ വിവാഹം കഴിച്ച് നല്‍കാമെന്ന് ഉമ്മയും അമ്മാവനും പറഞ്ഞെങ്കിലും നസ്ലിയോ വിവേകോ ഇതിന് തയ്യാറായില്ല. അതേ സമയം മതം മാറ്റമൊഴികേ പ്രശ്ന പരിഹാരത്തിനായി മറ്റെന്തു വേണമെങ്കിലും ചെയ്യാമെന്നാണ് വിവേകിന്‍റെ നിലപാട്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
വീടിന് പുറത്തല്ല, തിരുവനന്തപുരത്തെ വീടിനകത്ത് പ്രത്യേക ഫാനടക്കം സജ്ജീകരിച്ച് യുവാവിന്‍റെ കഞ്ചാവ് തോട്ടം! കയ്യോടെ പിടികൂടി പൊലീസ്