കുടുംബകലഹം; ഭാര്യയെ കുത്തി പരിക്കേൽപിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Published : Feb 10, 2023, 11:28 AM IST
കുടുംബകലഹം; ഭാര്യയെ കുത്തി പരിക്കേൽപിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

അക്ഷയകേന്ദ്രത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ റോഡരികിലെ കലുങ്കിനടിയിൽ ഒളിച്ചിരുന്ന ഭർത്താവ് ജോഷി കത്തികൊണ്ട് കുത്തുകയായിരുന്നു. 

രാജാക്കാട് :കുഞ്ചിത്തണ്ണിയിലെ പൊട്ടൻകാട് ഭർത്താവ് ഭാര്യയെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. പൊട്ടൻകാട് സ്വദേശിനി ഷിജിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. അക്ഷയകേന്ദ്രത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ റോഡരികിലെ കലുങ്കിനടിയിൽ ഒളിച്ചിരുന്ന ഭർത്താവ് ജോഷി കത്തികൊണ്ട് കുത്തുകയായിരുന്നു.

വയറിനും, നെഞ്ചിനും പരിക്കേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഷിജിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബകലഹമാണ് കത്തികുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്തു നിന്നും ജോഷി രക്ഷപെടുകയും തുടർന്ന് വിഷം കഴിക്കുകയും ചെയ്തു. ജോഷിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി രാജാക്കാട് പോലീസ് അറിയിച്ചു.

മക്കളില്ലാത്ത സമയം ഭാര്യയെ കൊന്നു, രാവിലെ ജങ്കാറിൽ നിന്ന് ചാടി ആത്മഹത്യ, ഞെട്ടൽ മാറാതെ ചെറായി

 

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ