യുവതിയേയും കുഞ്ഞിനേയും വീടിനു പുറത്താക്കി ഭർതൃവീട്ടുകാർ,പൊലീസ് ഇടപെടുന്നില്ലെന്ന് പരാതി

Published : Oct 07, 2022, 08:54 AM IST
 യുവതിയേയും കുഞ്ഞിനേയും വീടിനു പുറത്താക്കി ഭർതൃവീട്ടുകാർ,പൊലീസ് ഇടപെടുന്നില്ലെന്ന് പരാതി

Synopsis

അതുല്യയുടെ ഭർതൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളത് കൊണ്ടാണ് വിഷയത്തിൽ ഇടപെടാതിരുന്നത് പൊലീസ് പറയുന്നു

കൊല്ലം : ഭർതൃവീട്ടുകാർ ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി . കൊല്ലം കൊട്ടിയത്താണ് സംഭവം. തഴുത്തല സ്വദേശിനി അതുല്യയ്ക്കും മകനുമാണ് ദുരനുഭവമുണ്ടായത്‌. യുവതിയും കുഞ്ഞും രാത്രിയിൽ കിടന്നത് വീടിന് പുറത്ത് സിറ്റൌട്ടിൽ ആണ് . സ്കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഗേറ്റ് പൂട്ടി പുറത്താക്കിയത്. 

 

അതുല്യക്കും കുട്ടിക്കും നേരിട്ട ദുരനുഭവത്തിനെതിരെ നാട്ടുകാർ രംഗത്തെത്തി . ഇവർ വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാൻ പൊലീസ് തയാറായില്ല . അതുല്യയുടെ ഭർതൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളത് കൊണ്ടാണ് വിഷയത്തിൽ ഇടപെടാതിരുന്നത് പൊലീസ് പറയുന്നു . അതുല്യ വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്ന പരാതി ഭർതൃമാതാവ് നൽകിയിരുന്നു . തുടർന്നാണ് ഇവർ കോടതിയെ സമീപിക്കുകയും സംരക്ഷണം നേടുകയും ചെയ്തത്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു ദിവസം 1500 രൂപ ടാർഗറ്റ്, അച്ചീവ് ചെയ്തില്ലെങ്കിൽ മർദ്ദനം, അച്ഛന്റെ അനുജൻ എത്തിച്ചത് ഭിക്ഷാടന മാഫിയയിൽ, 14കാരൻ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ
കൊലപാതകമടക്കം കേസോട് കേസ്, ആറ്റിപ്ര ജിഷ്ണു, വേലായുധൻ സന്തോഷിനും കാപ്പയ്ക്ക് പിന്നാലെ വീണ്ടും കാപ്പ; സിറ്റിയിൽ നിന്നും നാടുകടത്തി