
കോഴിക്കോട്: പിതാവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ പിറകിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരി മരിച്ചു. പുതുപ്പാടി പയോണ ചിറ്റക്കാട്ടുകുഴിയിൽ ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്‌മ (8) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ദേശീയപാത 766 ൽ പുതുപ്പാടി ഒടുങ്ങാക്കാട് മഖാമിന്റെ സമീപത്തായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ ഷഹ്‌മ കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹ്‌മ യുടെ പിതാവ് ഷമീർ കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സയിലാണ്. ഷഹ്‌മയുടെ മയ്യിത്ത് ബുധനാഴ്ച (14/12/22) വള്ളിയാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറsക്കും. ഷഹ്‌മ കൈപൊയിൽ ജി.എം.യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ് :മുഹ്സിന വെള്ളാറമ്പിൽ വള്ളിയാട് സഹോദരങ്ങൾ :ഫാത്തിമ ഷഹാന, ആയിഷ സഫ.
അതേ സമയം തിരുവനന്തപുരം ജില്ലയില്‍ പോത്തൻകോട് പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു അപകടം. പ്രഭാത നടത്തത്തിനിറങ്ങിയ സൈമണിനെ കാട്ടായിക്കോണത്തിന് സമീപം ഒരുവാമൂലയിൽ വച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിന്‍റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ എതിർ ദിശയിൽ നിന്നും നിയന്ത്രണം വിട്ടുവന്ന കാറാണ് ഇടിച്ച് തെറിപ്പിച്ച ശേഷം നിറുത്താതെ പോയത്.
ഇടിയുടെ ആഘാതത്തില്‍ ഏതാണ്ട് അമ്പത് മീറ്ററോളം ദൂരെയ്ക്ക് തെറിച്ച സൈമണ്‍ റോഡ് വശത്ത് വച്ചിരുന്ന ഒരു ഇരുമ്പ് പോസ്റ്റിലിടിച്ച് റോഡിലേക്ക് തന്നെ വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വച്ച് തന്നെ സൈമൺ മരിച്ചു. അപകടത്തെ തുടര്‍ന്ന് ഒരു കിലോ മീറ്ററില്‍ അധികം ഓടിച്ച് പോയ കാർ പിന്നീട് തിരികെ സംഭവ സ്ഥലത്തേക്ക് തിരിച്ചെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡി.കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജില്ലയില്‍ കയറരുതെന്ന് പറഞ്ഞ് നാടുകടത്തി; കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ