ജില്ലയില്‍ കയറരുതെന്ന് പറഞ്ഞ് നാടുകടത്തി; കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ

Published : Dec 14, 2022, 08:27 AM IST
ജില്ലയില്‍ കയറരുതെന്ന് പറഞ്ഞ് നാടുകടത്തി; കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ

Synopsis

ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനാണ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തത്. 


ചാരുംമൂട്: ജില്ലയില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞ് നാടുകടത്തിയ പ്രതി കാപ്പാ നിയമം ലംഘിച്ചതിനെ തുടര്‍ന്ന്  പൊലീസ് അറസ്റ്റ് ചെയ്തു. കറ്റാനം ഭരണിക്കാവ് തെക്ക് മനേഷ് ഭവനത്തിൽ കാനി എന്ന് വിളിക്കുന്ന മനീഷ് (20) നെയാണ് കുറത്തികാട് എസ് ഐ എ ഷഫീഖിന്‍റെ നേതൃത്വത്തിലുള്ള സംഘം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് എറണാകുളം മധ്യമേഖല ഡി ഐ ജിയുടെ ഉത്തരവിന് പ്രകാരം ഇയാൾക്കെതിരെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി നാടു കടത്തുകയായിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനാണ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്ത് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണന്നും പൊലീസ് പറഞ്ഞു. ഗ്രേഡ് എസ് ഐ സതീഷ് കുമാർ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാജി മോൻ, സി പി ഒ ശ്രീജിത്ത് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു