ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് ലൈന്‍മാന്‍ മരിച്ചു

By Web TeamFirst Published Aug 16, 2018, 8:05 PM IST
Highlights

ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് തെറിച്ചു വീണ് ലൈന്‍മാന്‍ മരിച്ചു. നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനും നീലേശ്വരം കടിഞ്ഞിമൂല സ്വദേശി യുമായ ഷണ്‍മുഖന്‍ (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ യാണ് അപകടം.

കാസര്‍കോട്:  ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് തെറിച്ചു വീണ് ലൈന്‍മാന്‍ മരിച്ചു. നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനും നീലേശ്വരം കടിഞ്ഞിമൂല സ്വദേശി യുമായ ഷണ്‍മുഖന്‍ (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ യാണ് അപകടം.

മീപ്പുഗിരിയിൽ ഇലക്ട്രിക് പോസ്റ്റില്‍ കയറി ജോലി ജോലി ചെയ്യുന്നതിനിടെ  ഷോക്കേറ്റ് തെറിച്ചുവീണ ഷണ്മുഖനെ കാസർകോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിയിരുന്നു.   മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്  കൊണ്ടുപോകും.  ഭാര്യ: ഉമാവതി. ഏക മകള്‍ ചിന്നു (ഡിഗ്രി വിദ്യാര്‍ത്ഥിനി, പെരിയ കുണിയ ഗവ. കോളജ്). സഹോദരങ്ങള്‍: തങ്കമണി, സുരേഷ്, മണി, ലീല.

click me!