രക്ഷാ പ്രവര്‍ത്തനത്തിനിടെ എംഎല്‍എയുടെ കാറ് ഒലിച്ചുപേയി

By Web TeamFirst Published Aug 16, 2018, 7:57 PM IST
Highlights

രക്ഷാ പ്രവര്‍ത്തനത്തിനിടെ സജി ചെറിയാന്‍ എംഎല്‍ യുടെ കാർ ഒലിച്ചുപേയി. ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടു ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനിടെ തകരാറിലായി. പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ ഭാഗങ്ങളില്‍ വെള്ളം കയറുന്നത്.  

മാന്നാര്‍: രക്ഷാ പ്രവര്‍ത്തനത്തിനിടെ സജി ചെറിയാന്‍ എംഎല്‍ യുടെ കാർ ഒലിച്ചുപേയി. ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടു ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനിടെ തകരാറിലായി. പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. 

നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ ഭാഗങ്ങളില്‍ വെള്ളം കയറുന്നത്.  മുളക്കുഴയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ചെങ്ങനാശേരി സ്വദേശിയായ വൃദ്ധന്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പ് മരിച്ചു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന വൃദ്ധയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മുളക്കുഴയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയിട്ടുണ്ട്. ഊരിക്കടവ് മുതല്‍ വിലേജ് ഓഫീസ് ജംഗ്ഷന്‍ വരെ കനത്ത വെള്ളക്കെട്ടാണ്. പെട്രോള്‍ പമ്പ്, കൃഷിഭവന്‍, വിലേജ് ഓഫീസ് എന്നിവ വെള്ളത്തിലായി. വൈദ്യുതി വിതരണവും താറുമാറായി. 

പണ്ടനാട്, മുളക്കുഴ പഞ്ചായത്തുകളില്‍ വെള്ളത്തിന്‍റെ തീവ്രത കൂടുതലാണ്. പുത്തന്‍കാവില്‍ നിന്നും ആറന്മുളയ്ക്കുള്ള ഗതാഗതം നിലച്ചു. മംഗലം, ഇടനാട്, മുണ്ടന്‍കാവ്, കോട്ടയാട്ടുകര, പാണ്ടനാട് മുതവഴി ഭാഗങ്ങളിലും മുഴുവന്‍ വീടുകളിലും വെള്ളം കയറി. വീടുകളുടെ ഒന്നാം നിലയില്‍ വെള്ളം കയറിയതിനാല്‍ ചിലര്‍ ടെറസുകളിലും ചിലര്‍ രണ്ടാം നിലയിലും കുടുങ്ങി കിടക്കുകയാണ്. 

അവശ്യത്തിന് ബോട്ടുകള്‍ ഇല്ലാത്തത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. നിലവിലുള്ള ബോട്ടുകള്‍ക്ക് ശക്തമായ ഒഴുക്ക് കാരണം പല സ്ഥലങ്ങളിലും ചെന്നെത്താന്‍ സാധിക്കുന്നില്ല. വൃദ്ധര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ പല സ്ഥലങ്ങളിലും വീടുകളില്‍ കുടുങ്ങി കിടക്കുകയാണ്.

click me!