മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Published : Aug 30, 2018, 11:31 AM ISTUpdated : Sep 10, 2018, 03:13 AM IST
മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Synopsis

വെട്ടൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അയിരൂർ സ്വദേശി ബാബു(60)നെ ഇന്നലെ (29.8.2018) രാവിലെ വെട്ടൂർ കടപ്പുറത്തെ മീൻ ഷെഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബാബുവിന്‍റെ മുഖത്ത് മർദ്ദനമേറ്റ പാടുകളും  മുറിവുകളുമുണ്ട്. 

തിരുവനന്തപുരം: വെട്ടൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അയിരൂർ സ്വദേശി ബാബു(60)നെ ഇന്നലെ (29.8.2018) രാവിലെ വെട്ടൂർ കടപ്പുറത്തെ മീൻ ഷെഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബാബുവിന്‍റെ മുഖത്ത് മർദ്ദനമേറ്റ പാടുകളും  മുറിവുകളുമുണ്ട്. 

അയിരൂർ സ്വദേശിയാണെങ്കിലും 4 വർഷത്തോളമായി ബാബു വെട്ടൂരാണ് താമസിക്കുന്നത്. തെങ്ങ് കയറ്റവും മരം മുരിപ്പുമൊക്കെയാണ് ബാബുവിന്‍റെ തൊഴിൽ. ബാബുവിന് അയിരൂരിൽ ശകുന്തള എന്നയും മടവൂരിൽ സുഗന്തിയെന്നും പേരുള്ള രണ്ട് ഭാര്യമാരും മക്കളും ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഈ കഴിഞ്ഞ ബലിപെരുന്നാളിന്‍റെ തലേ ദിവസം ബാബവും മറ്റ് രണ്ടു പേരും തമ്മില്‍ വഴക്ക് ഉണ്ടാവുകയും അത് സംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ കേസ് ഉണ്ട്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. 

വർക്കല സി. ഐ കെ.വിനു കുമാറിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്‌റ് നടപടികൾ നടന്നു. ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിദഗ്ധർ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനകൾ നടത്തി വരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം! ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെ 13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി
കോസ്റ്റൽ പൊലീസിനായുള്ള ബെർത്ത് നിർമ്മാണം നടക്കുന്നതിനിടെ കോൺക്രീറ്റ് പാളി തകർന്ന് വീണു, ഹാർബറിൽ ഗർത്തം രൂപപ്പെട്ടു