
മാന്നാര്‍: വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കായുള്ള ക്യാമ്പ് അവസാനിച്ചെങ്കിലും ബുധനൂര്‍ പെരിങ്ങിലിപ്പുറം കരുപ്പന്തലില്‍ വീട്ടില്‍ പ്രഭാകരനും (69) ഭാര്യയും ഇപ്പോഴും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് കഴിയുന്നത്. അവരുടെ വീട്ടില്‍ തകരാറിലായ വൈദ്യുതി ബന്ധം ഇതുവരെ പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല. വാടകയ്ക്ക് എടുത്തിരുന്ന ഗ്യാസ് സ്റ്റൗ തിരികെ കൊണ്ടുപോയതോടെ ഭക്ഷണം പാകം ചെയ്യാനും കഴിയാത്ത അവസ്ഥയിലാണ്.
ശരീര ഭാഗങ്ങള്‍ തളര്‍ന്ന ഭാര്യ പത്മാക്ഷിയെ (68) കൂട്ടിക്കൊണ്ടുപോയി സുരക്ഷിതമായി പാര്‍പ്പിക്കുവാന്‍ ഒരിടമില്ലാതെ മാനസിക സംഘര്‍ഷത്തിലാണ് പ്രഭാകരന്‍. ഗുജറാത്ത്, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ 42 വര്‍ഷക്കാലം ഫ്രാബ്രിക്കേഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പ്രഭാകരനോടൊപ്പമായിരുന്നു ഭാര്യയും. രോഗങ്ങള്‍ക്കടിപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതരായി.
ബുധനൂര്‍ പെരിങ്ങിലിപ്പുറം പാടശേഖരത്തിനോട് ചേര്‍ന്ന കരഭൂമിയിലുള്ള കുടുംബ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ 16 ന് വീടിനുള്ളില്‍ അരയറ്റം വെള്ളം കയറി. കട്ടിലിനോടെ ചുമന്നാണ് ഭാര്യയെ ക്യാമ്പിലെത്തിച്ചത്. പ്രളയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട് മുക്കാലും ഉപയോഗശൂന്യമായി. ഭിത്തിയും മേല്‍കൂരയും ഈര്‍പ്പം പിടിച്ച് ഇളകിത്തുടങ്ങി. മുറിക്കുള്ളിലേക്ക് ഷീറ്റും ഓടും മുകളില്‍ നിന്നും അടര്‍ന്നു വീഴുവാന്‍ തുടങ്ങിയതോടെ വീട് വൃത്തിയാക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. വീട് നന്നാക്കാതെ താമസിക്കാന്‍ കഴിയില്ല. ഇതുവരെയായും സർക്കാർ സഹായങ്ങള്‍ കിട്ടിയില്ലെന്നും വീട് നന്നാക്കി എന്ന് മാറാന്‍ കഴിയുമെന്നറിയില്ലെന്നും പ്രഭാകരന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam