
ചെങ്ങന്നൂർ: മുളക്കുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ പരസ്പരം മാറി നൽകിയത് സംഘാർഷവസ്ഥ സൃഷ്ടിച്ചു. . മുളക്കുഴ രാജേശ്വരിയിൽ ഭാസ്ക്കരക്കുറുപ്പ് ( 77), ചെറിയനാട് നാക്കോലയ്ക്കൽ നെയ്യാത്ത് മണ്ണിൽ എൻ.പി ദാനിയേൽ (87) എന്നിവരുടെ മൃതദേഹങ്ങൾ മാറിപ്പോയതാണ് സംഘർഷാവസ്ഥയിലേക്ക് നയിച്ചത്. കാര്യങ്ങൾ സങ്കീർണമായതോടെ ചെങ്ങന്നൂർ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
സംഭവം ഇങ്ങനെ...
ഭാസ്ക്കരക്കുറുപ്പിന്റെ മൃതദേഹമാണ് ആദ്യം ബന്ധുക്കളെത്തി മോർച്ചറിയിൽ നിന്നും വീട്ടിലേക്ക് സംസ്ക്കാര ചടങ്ങിനായി കൊണ്ടുപോയത്. തുടർന്ന് ഒരു മണിക്കൂറിന് ശേഷം എൻ.പി.ദാനിയേലിന്റെ മൃതദേഹം എടുക്കുവാനായി ബന്ധുകളെത്തി. എന്നാൽ മൃതദേഹം വച്ച സെൽ ശൂന്യമായി കണ്ടതോടെ ഇവർ അങ്കലാപ്പിലായി.
ദാനിയലിന്റെ മൃതദേഹം ആറാം നമ്പരിലും, കുറുപ്പിന്റേത് ഒന്നാം നമ്പരിലുമാണ് സൂക്ഷിച്ചിരുന്നത്. മൃതദേഹം കാണാതായതോടെ മോർച്ചറിയിൽ സംഘർഷാവസ്ഥയായി. ആശുപത്രി അധികൃതർ വിവരമറിയിച്ചത് അനുസരിച്ച് ചെങ്ങന്നൂർ പൊലീസും സ്ഥലത്ത് എത്തി. നിന്നും പോലീസ് എത്തി. അന്വേഷണത്തിൽ മൃതദേഹങ്ങൾ പരസ്പരം മാറിയതായി കണ്ടെത്തിയതോടെ ആശുപത്രി അംബുലൻസിൽ മൃതദേഹവുമായി മുളക്കുഴയിലെ ഭാസ്കരക്കുറിപ്പിന്റെ വീട്ടിലേക്ക് പോലീസും ദാനിയലിന്റെ ബന്ധുകളും കുതിച്ചു.
ഇവർ എത്തുമ്പോഴേക്കും 11 മണിക്ക് വീട്ടുവളപ്പിൽ നടത്തേണ്ട സംസ്കാര ചടങ്ങുകൾ നിർവഹിക്കുന്ന തിരക്കിലായിലായിരുന്നു ബന്ധുകൾ. ഇവരെ കാര്യങ്ങൾ ബോധിപ്പിച്ച് യഥാർത്ഥ മൃതദേഹങ്ങൾ പരസ്പരം ഇവിടെ വെച്ചു മാറ്റിയെടുത്തു. ദാനിയേലിന്റെ സംസ്കാരം പിന്നീട് ഉച്ചയ്ക്ക് 3 ന് പുലിയൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam