ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയെ അജ്ഞാതരായ 3 പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു

Published : Dec 18, 2022, 01:05 PM ISTUpdated : Dec 18, 2022, 01:18 PM IST
ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയെ അജ്ഞാതരായ 3 പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു

Synopsis

ഇയാളുടെ നിലവിളി കേട്ട് നാട്ടുകാരെത്തുമ്പോഴേക്കും അക്രമികൾ ഓടിമറഞ്ഞു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്. 

തിരുവനന്തപുരം: ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിക്ക് മർദ്ദനം. കാട്ടാക്കട പൂവച്ചൽ പേഴുംമൂട് ശാസ്ത ക്ഷേത്രത്തിൽ രാവിലെ 5 45 ന് ക്ഷേത്രം തുറക്കാൻ എത്തിയ ക്ഷേത്ര പൂജാരി പത്മനാഭൻ (35) നാണ് മർദ്ദനമേറ്റത്. മൂന്നുപേർ രാവിലെ ക്ഷേത്രനടയിൽ നിൽക്കുകയും പോറ്റി എത്തുന്ന സമയം ഇയാളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ട് നാട്ടുകാരെത്തുമ്പോഴേക്കും അക്രമികൾ ഓടിമറഞ്ഞു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. 

പറവൂരിൽ മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു

തിരുവനന്തപുരത്ത് ആശുപത്രിയിലടക്കം മൂന്ന് സ്ഥലങ്ങളിൽ യുവാക്കളുടെ കൂട്ടത്തല്ല് നടന്ന സംഭവമുണ്ടായി. തമ്പാനൂരിലെ ബാറിലുണ്ടായ വാക്കേറ്റത്തിനും തമ്മിൽ തല്ലിനും ശേഷം പരിക്കേറ്റവരെ എത്തിച്ച ജനറൽ ആശുപത്രിയിലും സംഘം തിരിഞ്ഞ് യുവാക്കൾ ഏറ്റുമുട്ടി. ജനറൽ ആശുപത്രി വളപ്പിൽ ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഘങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതിൽ പരിക്കേറ്റവര്‍ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ അവിടെയും സംഘര്‍ഷമുണ്ടായി. 

ആക്രമണം നടത്തിയവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ജനറൽ ആശുപത്രിയിലെ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് എത്തിയതിന് ശേഷമാണ് സംഘം പിരിഞ്ഞുപോയത്. ആര്‍ക്കും പരാതിയില്ലാത്തതിനാൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബാറിലെ സിസിടിവി ദൃശ്യങ്ങൾ തമ്പാനൂര്‍ പൊലീസും മെഡിക്കൽ കോളേജിലെ ദൃശ്യങ്ങൾ മെഡിക്കൽ കോളേജ് പൊലീസും പരിശോധിച്ച് വരികയാണ്.

 തമ്പാനൂരിലെ ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിലാണ് തുടക്കം. വാക്ക് തര്‍ക്കം കയ്യേറ്റമായി. പരിക്കേറ്റവരെ ജനറൽ ആശപത്രിയിലേക്ക് കൊണ്ടുപോകും വഴി വഞ്ചിയൂരിലും കൂട്ടത്തല്ല് നടന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ സംഘങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ജനറൽ ആശുപത്രിയിലെ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. 

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം