തർക്കത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറഞ്ഞത്. തലയ്ക്ക് പരിക്കേറ്റ മണിയമ്മയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹരിപ്പാട് : മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ അമ്മയ്ക്ക് പരിക്കേറ്റു. ആറാട്ടുപുഴ കിഴക്കേക്കര കനകക്കുന്ന് ജെട്ടിക്ക് സമീപം ഹോട്ടൽ നടത്തുന്ന മണിമന്ദിരത്തിൽ മണിയമ്മ(84)യാണ് മകൻ രാജേന്ദ്രന്റെ ആക്രമണത്തിനിരയായത്. കഴിഞ്ഞദിവസം വൈകിയിട്ടായിരുന്നു സംഭവം.തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറഞ്ഞത്. തലയ്ക്ക് പരിക്കേറ്റ മണിയമ്മയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.