ടയർ ഊരി തെറിച്ചു പോയി! ദേശീയപാതയിലൂടെ ഓടുന്നതിനിടെ 'കട്ടപ്പുറത്തായി' കെഎസ്ആർടിസി, അപകടമൊഴിവായത് തലനാരിഴക്ക്

Published : Jan 01, 2024, 03:49 PM IST
ടയർ ഊരി തെറിച്ചു പോയി! ദേശീയപാതയിലൂടെ ഓടുന്നതിനിടെ 'കട്ടപ്പുറത്തായി' കെഎസ്ആർടിസി, അപകടമൊഴിവായത് തലനാരിഴക്ക്

Synopsis

 കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം അയ്യങ്കാവ് ശ്രീധർമ്മ ശാസ്‌ത ക്ഷേത്രത്തിനടുത്താണ് സംഭവം

കൊച്ചി:ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു. അപകടമൊഴിവായത് തലനാരിഴക്ക്. സംഭവം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാത്തതും റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുവരാത്തതിനാലുമാണ് വലിയൊരു അപകടം ഒഴിവായത്. മൂന്നാറിൽ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിന്‍റെ  മുൻ ഭാഗത്തെ ടയർ ആണ് ഊരി തെറിച്ചത്.  കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം അയ്യങ്കാവ് ശ്രീധർമ്മ ശാസ്‌ത ക്ഷേത്രത്തിനടുത്താണ് സംഭവം. റോഡിൽ  തിരക്ക് കുറവായിരുന്നതിനാൽ അപകടം ഒഴിവായി. ടയര്‍ ഊരിപ്പോയശേഷവും ബസ് നിയന്ത്രണം വിട്ട് മുന്നോട്ടുനീങ്ങി. ടയര്‍ ഊരിപ്പോയതോടെ മുന്‍ഭാഗത്തെ റിമ്മും തകര്‍ന്നു. ആര്‍എസ്ഇ 308 എന്ന സീരിസിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ ബസില്‍ യാത്രക്കാരും കുറവായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടം നടന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ക്ഷണം കിട്ടിയില്ലെങ്കിലും പോകുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്
മുട്ടടയിൽ മിന്നിച്ച് വൈഷ്ണ സുരേഷ്; എൽഡിഎഫ് സിറ്റിങ് സീറ്റിൽ അട്ടിമറി ജയം