പട്ടാമ്പി നേര്‍ച്ച കാണാൻ പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങി; യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Published : Mar 04, 2024, 10:29 PM IST
പട്ടാമ്പി നേര്‍ച്ച കാണാൻ പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങി; യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Synopsis

തോടിന് മുകളിലെ പാലത്തില്‍ മൊബൈലും സമീപം ബൈക്കും കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ മൃതദേഹം കണ്ടത്.

പാലക്കാട്: യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി മരുതൂര്‍ പൂവക്കോട് പാറമ്പുറമ്പത്ത് പടി ശങ്കരന്‍റെ മകന്‍ രമേശ്(40) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ മരുതൂര്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോടിന് മുകളിലെ പാലത്തില്‍ മൊബൈലും, സമീപം ബൈക്കും കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ മൃതദേഹം കണ്ടത്.

ഞായറാഴ്ച രാത്രി എട്ടോടെ പട്ടാമ്പി നേര്‍ച്ച കാണാനായാണ് രമേശ് പുറത്തുപോയതെന്ന് വീട്ടുകാര്‍ പറയുന്നു. രാത്രി പത്തരയ്ക്ക് ഭാര്യ വിളിച്ചപ്പോള്‍ ഉടന്‍ വരാമെന്ന് മറുപടി ലഭിച്ചതായും പറയുന്നു. പിന്നീടാണ് തോട്ടില്‍ മരിച്ച നിലയില്‍ രമേശിനെ കണ്ടെത്തിയത്.

കോതമംഗലം പ്രതിഷേധം; മാത്യു കുഴല്‍നാടനും ഡീൻ കുര്യാക്കോസും ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസ്

 


 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ