
തൃശൂർ: തൃശൂർ മനക്കൊടി ഗീവർഗീസ് സഹദായുടെ തീർത്ഥാടന കേന്ദ്രത്തിൽ മോഷണം. കപ്പേളയുടെ ഒരു വശത്തെ ജനൽ ചില്ലുകൾ തകർത്ത നിലയിലാണ്. രൂപക്കൂടിൻ്റെ ഒരു വശവും തകർത്തിട്ടുണ്ട്. ചില്ല് അടിച്ചുടച്ച മോഷ്ടാവ് രൂപത്തിൻ്റെ കഴുത്തിലുണ്ടായിരുന്ന കൊന്തമാല അപഹരിച്ചിട്ടുണ്ട്. ഭണ്ഡാരം കോൺക്രീറ്റ് കട്ട ഉപയോഗിച്ച് തകർക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. രൂപത്തിൻ്റെ കഴുത്തിലുണ്ടായിരുന്ന സ്വർണം പൂശിയ 2 മാലകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam