
കോഴിക്കോട്: നാദാപുരത്ത് കോടതിക്കുള്ളില്‍ മോഷണ ശ്രമം. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മോഷണ ശ്രമം നടന്നിരിക്കുന്നത്. ഇന്ന് രാവിലെ 11:30ഓടെയാണ് അസാധാരണ സംഭവം. മോഷണ ശ്രമം നടന്നതായി മനസിലാക്കിയ ഉടൻ തന്നെ പൊലീസ് പരിശോധന തുടങ്ങി. കോടതി കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ മുറിയിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. ഇവിടെ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതാണ് പൊലീസ് പരിശോധിച്ചുവരുന്നത്.
നാദാപുരം സി ഐ എവി ദിനേശിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. എന്തെങ്കിലും രേഖകളോ, വിലപിടിപ്പുള്ള വിവരങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഈ മുറിയില്‍ എന്തെല്ലാമാണ് സൂക്ഷിച്ചിരുന്നത് എന്നതും വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam