കുട്ടികളെ ഉപയോഗിച്ച് ആരാധനാലയങ്ങളിൽ കവർച്ച; സംഘതലവന്‍ അറസ്റ്റില്‍

By Web TeamFirst Published Jan 3, 2019, 9:34 AM IST
Highlights

ഇക്കഴിഞ്ഞ 27 ന് ആരൂർ പള്ളിയിൽ മതപ്രഭാഷണം കഴിഞ്ഞ് മൈക് സെറ്റ് പള്ളിക്ക് സമീപം സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം വില വരുന്ന മൈക് മോഷണം പോയതോടെയാണ് പള്ളി അധികൃതർ പൊലീസിൽ പരാതി പെട്ടത്. തുടർന്ന് പൊലിസ് നടത്തിയ ഊർജിത അന്വേഷണത്തിൽ ആണ് കുട്ടി മോഷ്ടാക്കൾ പിടിയിലായത്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ആരാധാനാലയങ്ങളിൽ കവർച്ച നടത്തുന്ന സംഘത്തിന്‍റെ തലവനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ ചെമ്പകശേരി ശ്യാം വിലാസത്തിൽ രശാന്ത്(34) നെ ആണ് കിളിമാനൂർ എസ് ഐ ബികെ അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

പൊലിസ് ഭാഷ്യം ഇങ്ങനെ

മരം മുറിപ്പ് കാരനാണ് രശാന്ത്. അടയമണിൽ മരം മുറിപ്പ് ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനായി ഇയാൾ വാടകയ്ക്ക് ഒരു മുറി എടുത്തിരുന്നു. ഈ മുറി കേന്ദ്രീകരിച്ചാണ് പ്രായപൂർത്തിയാകാത്തെ കുട്ടികളെ ഉപയോഗിച്ച് ആരാധനാലയങ്ങളിൽ കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നത്. പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഇക്കഴിഞ്ഞ 27 ന് ആരൂർ പള്ളിയിൽ മതപ്രഭാഷണം കഴിഞ്ഞ് മൈക് സെറ്റ് പള്ളിക്ക് സമീപം സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം വില വരുന്ന മൈക് മോഷണം പോയതോടെയാണ് പള്ളി അധികൃതർ പൊലീസിൽ പരാതി പെട്ടത്. തുടർന്ന് പൊലിസ് നടത്തിയ ഊർജിത അന്വേഷണത്തിൽ ആണ് കുട്ടി മോഷ്ടാക്കൾ പിടിയിലായത് ഇവരെ ചോദ്യം ചെയ്തതോടെ കിളിമാനൂർ മേഖലയിൽ നടന്ന നിരവധി മോഷണങ്ങൾക്ക് പിന്നിൽ സംഘത്തിന് പങ്കുണ്ടന്ന് കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ രശാന്താണ് സംഘ തലവൻ എന്ന് പൊലിസ് കണ്ടത്തി.

മഹാദേവേശ്വരം, അടയമൺ ഭഗവതിയറ നാഗരുകാവ്, അരൂർ പള്ളി എന്നിവിടങ്ങളിൽ കവർച്ച നടത്തിയത് ഈ സംഘമാണെന്നും കണ്ടെത്തി. മോഷണ മുതലുകൾ രശാന്തിന്റെ അടയ മണിലുള്ള വാടകമുറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇത് പോലിസ് കണ്ടെത്തി. കുട്ടി മോഷ്ടാക്കൾക്ക് പ്രതിഫലമായി ലഹരി പദാർത്ഥങ്ങളും, വിഭവസമൃദ്ധമായ ഭക്ഷണവും, ബൈക്കുകളിൽ വേണ്ടത്ര പെട്രോളും, മൊബൈൽ ഫോൺ റീ ചാർജിംഗ് ഒക്കെയാണ് നൽകിയിരുന്നത്.

കിളിമാനൂർ പാപ്പാല സ്വദേശികളാണ് ഇവർ. അറസ്റ്റിലായ രശാന്തിനെ ആറ്റിങ്ങൽ കോടതിയിലാക്കി റിമാന്‍ഡ് ചെയ്തു. കുട്ടി മോഷ്ടാക്കളെ സാമൂഹ്യ പശ്ചാതലം പരിശോധിച്ച് അധികൃതരെ ഏൽപ്പിക്കുമെന് പോലിസ് അറിയിച്ചു. എ എസ് ഐ സുരേഷ്, രാജഗോപാൽ, സി പി ഒ മാരായ താജുദീൻ, ഷജിം, സുജിത്, രജിത്, ഹോം ഗാർഡ് ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.

click me!