
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിൽ കയറി ശ്രീകോവിലിന്‍റെയടക്കം പൂട്ടു പൊളിച്ച് അകത്തുകയറി വൻ മോഷണം. പള്ളിപ്പാട് കോട്ടയ്ക്കകം ശ്രീ നരിഞ്ചിൽ ക്ഷേത്രത്തിൽ ശ്രീ കോവിലിന്റെ യും തിടപ്പള്ളിയുടെയും പൂട്ടു പൊളിച്ച് അകത്തുകയറിയാണ് മോഷണം നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ മൊത്തം 51000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രീകോവിലിൽ വച്ചിരുന്ന ഓടിൽ നിർമ്മിച്ച 7 കിലോഗ്രാം തൂക്കം വരുന്ന വിഗ്രഹ പ്രഭയടക്കമുള്ളവയാണ് നഷ്ടമായത്. 4 കിലോഗ്രാം തൂക്കം വരുന്ന നാല് തൂക്കുവിളക്കുകളും നഷ്ടമായി. ശ്രീകോവിലിനോട് ചേർന്നുള്ള തിണ്ണയിൽ വച്ചിരുന്ന 3 കിലോഗ്രാം തൂക്കം വരുന്ന പൂജാ പാത്രസെറ്റ്, 3 കിലോഗ്രാം തൂക്കം വരുന്ന രണ്ട് തൂക്ക് വിളക്കുകൾ, രണ്ടര കിലോഗ്രാം തൂക്കം വരുന്ന ഒരു നിലവിളക്ക് ഒന്നര കിലോഗ്രാം തൂക്കം വരുന്ന ആറ് ചെറുവിളക്ക് തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന 10 കിലോഗ്രാം തൂക്കം വരുന്ന ഒരു ഉരുളി, ഒരു കിലോഗ്രാം തൂക്കം വരുന്ന രണ്ട് ചെറിയ ഉരുളികൾ, രണ്ട് ഗ്യാസ് സ്റ്റൗകൾ കൂടാതെ ശ്രീകോവിലിന് മുൻവശം തുടലിട്ട് പൂട്ടിയിരുന്ന സ്റ്റീലിന്റെ കാണിക്കവഞ്ചി എന്നിവയും മോഷണം പോയിട്ടുണ്ട്. ഹരിപ്പാട് പൊലീസാണ് മോഷണത്തിൽ കേസെടുത്തത്. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രതികൾ ഉടൻ തന്നെ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസിന്‍റെ പ്രാഥമിക നിഗമന പ്രകാരം ഏകദേശം 51000 രൂപയുടെ നഷ്ടം ആണ് കണക്കാക്കിയിരിക്കുന്നത്.
ബസ് ഇറങ്ങിയതിന് പിന്നാലെ മാല പൊട്ടിച്ച് സ്ത്രീകൾ; മോഷ്ടാക്കളെ സാഹസികമായി കീഴ്പ്പെടുത്തി വീട്ടമ്മ
അതേസമയം കോഴിക്കോട് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ മോഷ്ടാക്കളെ വീട്ടമ്മ സാഹസികമായി പിടികൂടി എന്നതാണ്. കോഴിക്കോട് നരിക്കുനി സ്വദേശിയായ സുധയാണ് മോഷ്ടാക്കളെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അന്തർ സംസ്ഥാന മോഷണ സംഘം പിടിയിലാകുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam