സ്കൂട്ടറിൽ യുവതികൾ, പെട്ടന്ന് വലത്തേക്ക് തിരിഞ്ഞു, ലോറിയിലിടിച്ച് അപകടം; രക്ഷകനായി ട്രാഫിക്ക് പൊലീസുകാരൻ

Published : Mar 01, 2023, 09:54 PM ISTUpdated : Mar 02, 2023, 01:14 AM IST
സ്കൂട്ടറിൽ യുവതികൾ, പെട്ടന്ന് വലത്തേക്ക് തിരിഞ്ഞു, ലോറിയിലിടിച്ച് അപകടം; രക്ഷകനായി ട്രാഫിക്ക് പൊലീസുകാരൻ

Synopsis

അപകടത്തിൽപ്പെട്ടവരെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച കോഴിക്കോട് സിറ്റി ട്രാഫിക്കിലെ പൊലീസുകാരൻ രഞ്ജിത്ത് ലിജേഷിനെ കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിനന്ദിച്ചു

കോഴിക്കോട്: റോഡ‍പകടങ്ങളിൽ ബോധവത്കരണത്തിന് വേണ്ട ഇടപെടലുകളാണ് കേരള പൊലീസിന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ കൂടുതലായും കാണാറുള്ളത്.  അപ്രതീക്ഷിതമായുണ്ടായ ഒരു അപകടത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്. കോഴിക്കോട്  മലാപ്പറമ്പ് ജംഗ്ഷനില്‍ ഉണ്ടായ അപകടത്തിന്‍റെ വീഡിയോ ആരെയും ഞെട്ടിക്കുന്നതാണ്. തിരക്കുള്ള റോഡിൽ സ്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറിയുടെ ഇടതുവശത്തുണ്ടായിരുന്ന സ്ത്രീകൾ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ഓടിയെത്തിയ ട്രാഫിക് പൊലീസുകാരൻ യുവതികളെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചത്. ലോറിയുടെ പിൻ ചക്രത്തിലേക്ക് യാത്രക്കാർ മറിയാതെ നോക്കിയ ഇദ്ദേഹം മറ്റ് വാഹനങ്ങളെ കൈ കാണിച്ച് നി‍ർത്തുകയും ചെയ്തു.

ആലപ്പുഴയിൽ പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

അപകടത്തിൽപ്പെട്ടവരെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച കോഴിക്കോട് സിറ്റി ട്രാഫിക്കിലെ പൊലീസുകാരൻ രഞ്ജിത്ത് ലിജേഷിനെ അഭിനന്ദിച്ച കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിൽ, തിരക്കുള്ള റോഡിൽ നടന്ന ഈ അപകടത്തിന് ഇടയാക്കിയ കാരണങ്ങൾ എന്താണ് എന്ന ചോദ്യം കൂടിയാണ് ഉയർത്തിയിട്ടുള്ളത്. ലോറിക്ക് മുന്നിലുണ്ടായിരുന്ന സ്കൂട്ടറിലെ യാത്രക്കാർ സിഗ്നൽ ഇട്ടാണ് വലത്തേക്ക് തിരിഞ്ഞത്. എന്നാൽ ലോറിക്ക് തൊട്ടടുത്തായിരുന്നതിനാൽ ഡ്രൈവർക്ക് അത് കാണാനാകുമോ എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ കൂടുതൽ ശ്രദ്ധ രണ്ടുകൂട്ടരും പുലർത്തണം എന്നും ചിലർ ചൂണ്ടികാണിക്കുന്നു. റോഡിൽ വാഹനാപകടം ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന പൊലീസിന്‍റെ മുന്നറിയിപ്പുകൾ ഏവരും പാലിക്കണം എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

കേരള പൊലീസിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

കോഴിക്കോട് മലാപ്പറമ്പ് ജംഗ്ഷനില്‍ ഉണ്ടായ അപകടത്തിൽ അതിദ്രുതം അപകടത്തിൽപെട്ട യാത്രക്കാരെ രക്ഷിച്ച കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സഹപ്രവർത്തകൻ രഞ്ജിത്ത് ലിജേഷിനു അഭിനന്ദനങ്ങൾ. ഈ അപകടത്തിന് ഇടയാക്കിയ കാരണങ്ങൾ എന്തൊക്കെയാണ് ? നിങ്ങൾ കമന്‍റ്  ചെയ്യൂ  !!


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം