വീട്ടുകാർ ബന്ധുവീട്ടിൽ പോയി, ആളില്ലെന്ന് മനസിലാക്കി അടുക്കള വാതിൽ വഴി കയറിയ കള്ളൻ 50 പവൻ സ്വർണം കവർന്നു

Published : Sep 29, 2024, 08:36 PM IST
വീട്ടുകാർ ബന്ധുവീട്ടിൽ പോയി, ആളില്ലെന്ന് മനസിലാക്കി അടുക്കള വാതിൽ വഴി കയറിയ കള്ളൻ 50 പവൻ സ്വർണം കവർന്നു

Synopsis

യുവാക്കളുടെത് എന്ന് തോന്നുന്ന ദൃശ്യങ്ങളാണ് സി സി ടി വിയിൽ കാണാൻ കഴിഞ്ഞത്

ചേർത്തല: തണ്ണീർമുക്കത്ത് ആളില്ലാതിരുന്ന വീട്ടിൽ മോഷണം. 50 പവന്റെ സ്വർണാഭരണങ്ങളാണ് ഇവിടുന്ന് മോഷണം പോയത്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കെ എസ് ഇ ബി ഓഫീസിൽ സമീപം വാഴയ്ക്കൽ ഷാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഷാജിയും കുടുംബവും വെള്ളിയാഴ്ച വൈകിട്ട് കോട്ടയത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. ഷാജി വീട്ടിൽ തിരികെ എത്തിയപ്പോൾ പുറകുവശത്തെ അടുക്കള വാതിൽ തകർത്ത നിലയിലാണ് കണ്ടത്. തുടർന്ന് വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളുടെ ബോക്സ് മാത്രം റൂമിൽ ഉപേക്ഷിച്ച് സ്വർണാഭരണങ്ങൾ മോഷണം പോയതായി അറിയുന്നത്.

വീട്ടിൽ ഉള്ള സി സി ടി വി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. യുവാക്കളുടെത് എന്ന് തോന്നുന്ന ദൃശ്യങ്ങളാണ് സി സി ടി വിയിൽ കാണാൻ കഴിഞ്ഞത്. വിരലടയാള വിദഗ്ധരും മറ്റും ഞായറാഴ്ച വീട്ടിലെത്തി തെളിവ് ശേഖരിച്ചു. മുഹമ്മ പൊലീസ് ഹൗസ് ഓഫീസർ ലൈസാത് മുഹമ്മദ് നേതൃത്വത്തിലുള്ള  സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

രണ്ട് വ്യത്യസ്ത സംഭവങ്ങൾ, പൊലീസ് പിടികൂടിയത് വയോധികനെയും യുവാവിനെയും; കൈവശമുണ്ടായിരുന്നത് കഞ്ചാവും എംഡിഎംഎയും!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്