സമൂഹത്തിന് മുന്നില്‍ അവർ കുറ്റവാളികളാണ്, പക്ഷേ... ദുരന്തമുഖത്ത് കൈത്താങ്ങായി അവരും ഒപ്പമുണ്ട്

Published : Aug 20, 2018, 05:12 PM ISTUpdated : Sep 10, 2018, 04:29 AM IST
സമൂഹത്തിന് മുന്നില്‍ അവർ കുറ്റവാളികളാണ്, പക്ഷേ... ദുരന്തമുഖത്ത് കൈത്താങ്ങായി അവരും ഒപ്പമുണ്ട്

Synopsis

സമൂഹം അവരെ എന്നും ഭയപ്പാടോടെയാണ് കണ്ടിരുന്നത്. സമൂഹത്തില്‍ നിന്നും ബഹിഷ്കൃതരായവര്‍. പക്ഷേ നാട് ദുരന്തമുഖത്ത് ഒറ്റപ്പെടുമ്പോള്‍ കൂടെ നില്‍ക്കാന്‍ തങ്ങളുമുണ്ടാകുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍.  അതേ അവരും നമ്മുക്കൊപ്പമുണ്ട്.   

കണ്ണൂര്‍ : സമൂഹം അവരെ എന്നും ഭയപ്പാടോടെയാണ് കണ്ടിരുന്നത്.  സമൂഹത്തില്‍ നിന്നും ബഹിഷ്കൃതരായവര്‍. പക്ഷേ നാട് ദുരന്തമുഖത്ത് ഒറ്റപ്പെടുമ്പോള്‍ കൂടെ നില്‍ക്കാന്‍ തങ്ങളുമുണ്ടാകുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍.  അതേ അവരും നമ്മുക്കൊപ്പമുണ്ട്. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ തങ്ങളുടെ തുച്ഛമായ ജയില്‍ വരുമാനത്തില്‍ നിന്നും മിച്ചം വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ജയില്‍ ജോലിലെ ജോലിയില്‍  നിന്നും ലഭിച്ച തുച്ഛമായ വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ച  നാലര ലക്ഷം രൂപയുടെ ചെക്കാണ് ജയില്‍ അന്തേവാസിയായ പാർത്ഥിപന്‍ ജയില്‍ സൂപ്രണ്ട് ബാബുരാജിന് കൈമാറിയത്. 1869 ല്‍ സ്ഥാപിച്ച കണ്ണൂര്‍ സെട്രല്‍ ജയിലില്‍ നിലവില്‍ ആയിരത്തിന് മുകളില്‍ അന്തേവാസികളാണ് നിലവില്‍ ഉള്ളത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്
രാത്രി 11.20ഓടെ വലിയ ശബ്‍ദം, മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം