
വെള്ളരിക്കുണ്ട്: ബാപ്പയാണ് എല്ലാ വര്‍ഷവും പെരുന്നാളാഘോഷിക്കാന്‍ പണം തരാറ്. അവര്‍ അവര്‍ക്കാവശ്യമുള്ളത് തെരഞ്ഞെടുക്കുകയാണ് പതിവ്. ഇത്തവണയും അങ്ങനെ തന്നെയായിരുന്നു. പക്ഷേ അവര്‍ ഒന്നിച്ചൊരു തീരുമാനമെടുത്തു. ഇത്തവണ പെരുന്നാളിന് ആഘോഷം വേണ്ട. പകരം ബാപ്പ തന്ന പണത്തിന് ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ വാങ്ങി നല്‍കാം.
ബളാലിൽ പലചരക്ക് കടനടത്തുന്ന ബഷീർ പെരുന്നാളിന് പുത്തന്‍ ഉടുപ്പും ചെരുപ്പും വാങ്ങാന്‍ നൽകിയ പണം കൊണ്ടാണ് ഏഴാം ക്ലാസുകാരനായ ഹാഷിറും രണ്ടാം ക്ലാസുകാരനായ നബീലും ഒന്നാം ക്ലാസുകാരനായ യാസീനും ദുരിത ബാധിതർക്കുള്ള സാധങ്ങൾ വാങ്ങിയത്. ബളാലിലെ ലായിനകില്ലത്ത് ബഷീറിന്‍റെയും ഹസ് വിലയുടെയും മക്കളായ ഹഷീറും ( 12) നെബീലും (7) ബഷീറിന്‍റെ സഹോദരി പുത്രൻ യനീസും (6) ആണ് വെള്ളരിക്കുണ്ട് ജനമൈത്രി പൊലീസിന് മുന്നിൽ ഇരുകൈകളിലും സാധങ്ങളുമായി എത്തിയത്. കുട്ടികളിൽ നിന്നും ജനമൈത്രി പോലീസുകാരായ സുമേഷ്, ജയരാജൻ, ഇലാസ് എന്നിവർ കൊണ്ടുവന്ന സാധങ്ങൾ ഏറ്റുവാങ്ങി.
അങ്ങനെയാണ് ജനമൈത്രി പോലീസ് സമാഹരിക്കുന്ന സഹായ നിധിയിലേക്ക് സാധങ്ങളുമായി വന്ന മൂന്ന് പിഞ്ചുകുട്ടികളെ കണ്ട് പോലീസുകാർ ആദ്യം അമ്പരന്നത്. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലാണ് ഒന്നിലും രണ്ടിലും ഏഴിലും പഠിക്കുന്ന മൂന്ന് കുട്ടികൾ ദുരിത ബാധിതർക്ക് എത്തിച്ച് നൽകാനുള്ള കെട്ടുകളുമായി എത്തിയത്.
കുട്ടികള്‍ വെള്ളരിക്കുണ്ടിലെ തുണിക്കടയിൽ കയറി വസ്ത്രങ്ങള്‍ വാങ്ങി. വിവിധ വലുപ്പത്തിലുള്ള ചെരുപ്പുകളായിരുന്നു ഇവര്‍ തെരഞ്ഞെടുത്തത്. കുട്ടികള്‍ കടയില്‍ നിന്ന് ഇത്രറേ ചെരിപ്പുകള്‍ വാങ്ങിയപ്പോള്‍ കടക്കാര്‍ക്കും ആദ്യം ആശ്ചര്യമായിരുന്നു. ആര്‍ക്ക് വേണ്ടിയാണ് ഇത്രയേറേ ചെരിപ്പുകള്‍ എന്ന് ചോദിച്ചപ്പോള്‍ കുട്ടികളുടെ മറുപടി ഇങ്ങനെയായിരുന്നു.
" എല്ലാ പെരുന്നാളിനും ഞങ്ങള്‍ പുതുവസത്രങ്ങള്‍ ധരിക്കാറുണ്ടല്ലോ... ഞങ്ങളുടെ പ്രായത്തിലുള്ള ഒരു പാട് അനുജന്‍മാര്‍ മറ്റു സ്ഥലങ്ങളില്‍ ദുരിതമനുഭവിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഈ പ്രാവശ്യം പെരുന്നാള്‍ ആഘോഷമില്ലെന്ന്..."
തന്‍റെ കടയിൽ നിന്നും ഏറ്റവും നല്ല കമ്പനിയുടെ ചെരുപ്പുകൾ വാങ്ങി ജനമൈത്രി പോലീസിലൂടെ പ്രളയ ബാധിതർക്കു നൽകി എന്ന വാർത്ത കേട്ട വെള്ളരിക്കുണ്ടിലെ ഫ്‌ളവേഴ്‌സ് ചെരുപ്പ് കടയുടമ കല്ലഞ്ചിറയിലെ എ.സി.ലത്തീഫ് കുട്ടികളെ കാണാൻ അവരുടെ വീട്ടിൽ എത്തി. പെരുന്നാളിന് ധരിക്കാൻ പുത്തൻ ചെരുപ്പുകൾ കുട്ടികൾക്ക് സൗജന്യമായി നൽകാൻ ഇയാൾ തയ്യാറായെങ്കിലും ഇത്തവണ പുതിയത് ഒന്നും തന്നെ അണിഞ്ഞ് പെരുന്നാൾ ആഘോഷിക്കുന്നില്ലെന്ന് കുട്ടികൾ പറഞ്ഞതായി ലത്തീഫ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam