തെയ്യം കലാകാരൻ ഏഷ്യാഡ് കുഞ്ഞിരാമൻ അന്തരിച്ചു

Published : Nov 17, 2020, 11:33 PM IST
തെയ്യം കലാകാരൻ ഏഷ്യാഡ് കുഞ്ഞിരാമൻ അന്തരിച്ചു

Synopsis

പ്രശസ്ത തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ്‌ കുഞ്ഞിരാമൻ അന്തരിച്ചു.  പന്ത്രണ്ടാം വയസ്സിൽ കുട്ടിത്തെയ്യം കെട്ടി ഈ രംഗത്ത് വന്ന കുഞ്ഞിരാമൻ, പതിനേഴാം വയസ്സിൽ തിറകെട്ടി ആടാൻ തുടങ്ങി.

കോഴിക്കോട്:പ്രശസ്ത തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ്‌ കുഞ്ഞിരാമൻ അന്തരിച്ചു.  പന്ത്രണ്ടാം വയസ്സിൽ കുട്ടിത്തെയ്യം കെട്ടി ഈ രംഗത്ത് വന്ന കുഞ്ഞിരാമൻ, പതിനേഴാം വയസ് മുതലായിരുന്നു തിറകെട്ടി ആടാൻ തുടങ്ങിയത്. അച്ഛനും, പിതൃ സഹോദരങ്ങളും, അമ്മച്ഛനുമായിരുന്നു ഗുരുക്കന്മാർ.

തെയ്യങ്ങളുടെ ആടയാഭരണങ്ങൾ നിർമിക്കുന്നതിലും മുഖത്തെഴുത്ത്, തോറ്റംപാട്ട് എന്നിവയിലെല്ലാം അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. 1982-ൽ നടന്ന ഡൽഹി ഏഷ്യാഡിൽ തെയ്യം കെട്ടി അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. 

ഇതോടെ ഈ പ്രദേശം തന്നെ ഏഷ്യാഡ് മുക്കായിമാറി.  മലബാറിലെ 39-ഓളം ക്ഷേത്രങ്ങളിൽ തെയ്യം കെട്ടി ആടാറുണ്ട് ഇദ്ദേഹം. എഐആറിലും, ദൂരദർശനിലും തെയ്യം, തോറ്റംപാട്ട് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി അവാർഡും ഇദ്ദേഹത്തിന് ലഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍