കൃത്യമായ പ്ലാനിങ്! ബൈക്ക് മാറ്റി വച്ചു, രാവിലെ 7 മണിക്ക് വീടിന്റെ അടുക്കള വഴി കേറി;രണ്ടര പവന്റെ മാല മോഷണം പോയി

Published : May 10, 2025, 09:39 PM IST
കൃത്യമായ പ്ലാനിങ്! ബൈക്ക് മാറ്റി വച്ചു, രാവിലെ 7 മണിക്ക് വീടിന്റെ അടുക്കള വഴി കേറി;രണ്ടര പവന്റെ മാല മോഷണം പോയി

Synopsis

സമീപപ്രദേശങ്ങളിലെ 15 ഓളം സിസിടിവി ക്യാമറ നിരീക്ഷണം നടത്തി ശാസ്ത്രീയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത് മോഷണ മുതൽ പൊലീസ് കണ്ടെടുത്തു.

കൊച്ചി: വീട്ടിൽ അതിരാവിലെ അതിക്രമിച്ചു കയറി രണ്ടരപവൻ തൂക്കം വരുന്ന സ്വർണമാലയും പണവും മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ.
ഉദയംപേരൂർ മണകുന്നം കരയിൽ നികർത്തിൽ വളർകോഡ് വീട്ടിൽ അജേഷ് പങ്കജാക്ഷൻ (47) നെയാണ് മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കബനി പാലസ് ഹോട്ടലിനു സമീപമുള്ള വീട്ടിലാണ് മോഷണം നടത്തിയത്. വീട്ടിൽ  രാവിലെ 7 മണിയോടെ എത്തി അടുക്കള വഴി അകത്തു കടന്നാണ് മോഷണം നടത്തിയത്. കൃത്യം നടന്ന വീടിന്റെ സമീപത്ത് നിന്ന് മാറി ബൈക്ക് വെച്ചാണ് ഇയാൾ അകത്തു കടന്നത്. സമീപപ്രദേശങ്ങളിലെ 15 ഓളം സിസിടിവി ക്യാമറ നിരീക്ഷണം നടത്തി ശാസ്ത്രീയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത് മോഷണ മുതൽ പൊലീസ് കണ്ടെടുത്തു. അന്വേഷണസംഘത്തിൽ എസ് ഐ മാരായഎസ് എൻ സുമിത, കെ അനിൽ, പി സി ജയകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വി എം ജമാൽ, സീനിയർ സിപിഓമാരായ ബിബിൽ മോഹൻ, എച്ച് ഹാരിസ്, സന്ദീപ് ടി പ്രഭാകർ,രഞ്ജിത് രാജൻ എന്നിവർ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ
തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ ചെക്ക്പോസ്റ്റിൽ പിടിയിൽ