ജഡ്ജിക്കും രക്ഷയില്ല; മുഖംമൂടി ധരിച്ച് കൈയിൽ ടോർച്ചുമായി കള്ളൻ, തിരഞ്ഞ് പൊലീസ് 

Published : Feb 08, 2023, 08:32 PM ISTUpdated : Feb 08, 2023, 08:36 PM IST
ജഡ്ജിക്കും രക്ഷയില്ല; മുഖംമൂടി ധരിച്ച് കൈയിൽ ടോർച്ചുമായി കള്ളൻ, തിരഞ്ഞ് പൊലീസ് 

Synopsis

തൃക്കണ്ടിയൂരിലെ ഡോ. ലിബി മനോജിന്റെ ക്ലിനിക്കില്‍ കയറിയ മോഷ്ടാവ് 7000ഓളം രൂപയും കവര്‍ന്നിട്ടുണ്ട്. മുഖംമൂടി ധരിച്ച് കൈയില്‍ ടോര്‍ച്ചുമായെത്തിയ മോഷ്ടാവ് ക്ലിനിക്കിലെ മേശയും മറ്റും വാരിവലിച്ചിട്ടുണ്ട്.

മലപ്പുറം: തിരൂരും പരിസരത്തും രാത്രികാല മോഷണം പതിവാകുന്നു. തിങ്കളാഴ്ച രാത്രി തൃക്കണ്ടിയൂര്‍ ഭാഗത്തെ വിവിധ വീടുകളിലാണ് മോഷണം നടന്നത്. കാര്യമായതൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും നാട്ടുകാര്‍ ഭീതിയിലാണ്. കഴിഞ്ഞദിവസം രാത്രി ജഡ്ജിയുടെ വീട്ടിലും കള്ളൻ കയറി. തൃക്കണ്ടിയൂരിലെ ഡോ. ലിബി മനോജിന്റെ ക്ലിനിക്കില്‍ കയറിയ മോഷ്ടാവ് 7000ഓളം രൂപയും കവര്‍ന്നിട്ടുണ്ട്. മുഖംമൂടി ധരിച്ച് കൈയില്‍ ടോര്‍ച്ചുമായെത്തിയ മോഷ്ടാവ് ക്ലിനിക്കിലെ മേശയും മറ്റും വാരിവലിച്ചിട്ടുണ്ട്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.  ഒരാഴ്ച മുമ്പാണ് തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റാഫ് റൂമിലും ഓഫീസിലും കള്ളന്‍ കയറിയത്. മോഷണം പതിവായതോടെ പൊലീസ് രാത്രികാല പട്രോളിംഗ് ആരംഭിക്കണമെന്ന് ആവശ്യമുയര്‍ന്നു.

പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചു; പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവർഷം കഠിനതടവും

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്