'18 മോതിരങ്ങൾ, വള, വാച്ച്'; ഉറക്കത്തിൽ വീട്ടുകാരറിഞ്ഞില്ല, നേമത്ത് വാതിൽ കുത്തിപ്പൊളിച്ച് വൻ കവർച്ച

Published : Mar 02, 2023, 01:02 PM IST
'18 മോതിരങ്ങൾ, വള, വാച്ച്';  ഉറക്കത്തിൽ വീട്ടുകാരറിഞ്ഞില്ല, നേമത്ത് വാതിൽ കുത്തിപ്പൊളിച്ച് വൻ കവർച്ച

Synopsis

അ​ല​മാ​ര​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല് സ്വര്‍ണ്ണ​ വ​ള​ക​ൾ,  18 മോ​തി​ര​ങ്ങ​ൾ അടക്കം മൂന്ന് പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും വാച്ചും ബാഗുമടക്കം നിരവധി സാധനങ്ങളാണ് കള്ളന്‍മാര്‍ മോഷ്ടിച്ചത്.

നേമം:  തിരുവനന്തപുരത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് വന്‍ കവര്‍ച്ച. നേമത്താണ് കഴിഞ്ഞ ദിവസം  വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോഷ്ടിച്ചത്. നേമം സ്റ്റു​ഡി​യോ റോ​ഡ് ടി.​സി 49/2981 താ​ഴെ ത​ട്ടാ​ര​ക്കു​ഴി വീ​ട്ടി​ൽ വി​നേ​ഷ് കു​മാ​റി​ന്റെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. ബു​ധ​നാ​ഴ്ച രാ​ത്രി 11.30നും ​പു​ല​ർ​ച്ച 5.30നും ​ഇ​ട​യി​ലാ​ണ് മോ​ഷ​ണമെന്നാണ് പൊലീസ് നിഗമനം.
മോ​ഷ​ണം ന​ട​ക്കു​മ്പോ​ൾ വീ​ട്ടു​കാ​ർ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. 

വീടിന്‍റെ പിന്നിലുള്ള വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്കള്‍ അകത്ത് ക​ട​ന്ന​ത്. അ​ല​മാ​ര​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല് സ്വര്‍ണ്ണ​ വ​ള​ക​ൾ,  18 മോ​തി​ര​ങ്ങ​ൾ അടക്കം മൂന്ന് പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും, ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന വാ​ച്ച്, വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ല​കൂ​ടി​യ ബാ​ഗ്, തു​ണി​ത്ത​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് മോ​ഷ​ണം പോ​യ​ത്.  ല​ക്ഷ​ങ്ങളുടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. 

രാവിലെയാണ് വീട്ടുകാര്‍ മോഷണം നടന്നത് അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നേ​മം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ്സ്കോ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.  നേമം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മോ​ഷ​ണ​മാ​ണ് ഇ​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് പ​ള്ളി​ച്ച​ൽ സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ന്‍റെ വീട്ടിലും മോഷണം നടന്നിരുന്നു. ഇ​വി​ടെ​നി​ന്ന് നാ​ലു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാണ്  മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നത്. ഇരുനില വീടിന്‍റെ മുൻ വാതിൽ കുത്തിത്തുറന്നാണ് അകത്തു സൂക്ഷിച്ചിരുന്ന നാല് പവന്‍ കവര്‍ന്നത്. വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങി വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക​ല്ലി​യൂ​ർ സ്വ​ദേ​ശി വി​ഷ്ണു​വി​ന്റെ വീ​ട്ടില്‍ നടന്ന മോ​ഷ​ണ​ത്തി​ൽ ന​ഷ്ട​മാ​യ​ത് അ​ഞ്ച് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ്. എന്തായാലും മോഷണക്കേസുകള്‍ പെരുകിയതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Read More : വലിയ ശബ്ദം, രണ്ട് കിണറുകൾ ഇടിഞ്ഞു താഴ്ന്നു, ഇലക്ട്രിക് പോസ്റ്റുകൾ തകര്‍ന്നു; സംഭവം കോട്ടുകാലിൽ

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്