പേരമംഗലത്ത് പൂജാവിധികൾ അഭ്യസിച്ച് പൂജാരിണിമാരായി മുപ്പത് സ്ത്രീകൾ

By Web TeamFirst Published Oct 12, 2021, 5:03 PM IST
Highlights

ഔപചാരികമായി പൂജാവിധികൾ അഭ്യസിച്ച് പൂജാരിണിമാരായി സ്ത്രീകൾ. തൊടുപുഴയ്ക്കടുത്തെ പേരമംഗലം നാഗരാജാ ക്ഷേത്രത്തിൽ നിന്ന് മുപ്പത് സ്ത്രീകളാണ് ദീക്ഷ സ്വീകരിച്ച് പൂജാരിണികളായത്. 

തൊടുപുഴ: ഔപചാരികമായി പൂജാവിധികൾ അഭ്യസിച്ച് പൂജാരിണിമാരായി സ്ത്രീകൾ. തൊടുപുഴയ്ക്കടുത്തെ പേരമംഗലം നാഗരാജാ ക്ഷേത്രത്തിൽ നിന്ന് മുപ്പത് സ്ത്രീകളാണ് ദീക്ഷ സ്വീകരിച്ച് പൂജാരിണികളായത്. 

ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനം പോലും തര്‍ക്കവിഷയമായ കാലത്തെ വേറിട്ട കാഴ്ചയാവുകയാണ് ഇവിടം. പൂജാവിധികൾ ചിട്ടയോടെ പഠിച്ച മുപ്പത് സ്ത്രീകൾ പൗരോഹിത്യത്തിലേക്ക് കടക്കുകയാണ്. ജോത്സ്യൻ കെവി സുഭാഷിന്റെ ശിക്ഷണത്തിലായിരുന്നു പഠനം.   പേരമംഗലം നാഗരാജ ക്ഷേത്രത്തിലെ 26 ഉപക്ഷേത്രങ്ങളുടെ നിര്‍മ്മാണം നടന്നുവരികയാണ്. ഇവിടങ്ങളിൽ പൂജാരിണിമാര്‍ക്ക് കൂടുതൽ പ്രാധാന്യവും അവസരവും നൽകാനാണ് തീരുമാനം.

ഒറ്റമുറി മാത്രമുള്ള ആ വീട് കണ്ടപ്പോഴാണ് ആ കണ്ണീരിന്റെ അര്‍ത്ഥം ഞാനറിഞ്ഞത്

പരമ്പരാഗത ചടങ്ങുകളുടെയും  ഐതിഹ്യങ്ങളുടെയും ഭാഗമായി മണ്ണാറശാലയിൽ സ്ത്രീയാണ് പൂജ ചെയ്തുവരുന്നത്. സ്ത്രീകൾ പൊതുവേദിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട കാലത്തുപോലും ഇവിടെ സ്ത്രീകൾ തന്നെയായിരുന്നു പൂജാവിധികൾ നിർവഹിച്ചത്. അതേസമയം പൂജാവിധികൾ പഠിച്ചെടുത്ത് ദീക്ഷ സ്വീകരിച്ച് പൂജ ചെയ്യുന്ന സ്ത്രീകൾ കേരളത്തിൽ അപൂർവ്വ സംഭവം തന്നെയാണ്.

50 വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് പണിത് സമർപ്പിച്ച ക്ഷേത്രത്തിലെത്തി, പൂജയിൽ പങ്കെടുത്ത് മുസ്ലിം സ്ത്രീ

click me!