Asianet News MalayalamAsianet News Malayalam

ലോകത്ത് കൊവിഡ് രോഗികള്‍ 58 ലക്ഷത്തിലേക്ക്; മരണം 3.5 ലക്ഷം കടന്നു

ഒരുമാസത്തിലേറെ നീണ്ട വെന്റിലേറ്റർ ചികിത്സ കഴിഞ്ഞ് തിരികെ സാധാരണ ജീവിതത്തിലേക്കു മടങ്ങുന്ന മൂന്നു ചെറുപ്പക്കാരായ മലയാളികളെ സ്വീകരിച്ച് മലയാളി സമൂഹം. 
 

Global Covid 19 deaths near 355000
Author
Washington D.C., First Published May 28, 2020, 8:48 AM IST

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷത്തിലേക്ക്. മരണം മൂന്ന് ലക്ഷത്തി അന്‍പതിനായിരത്തിലേക്ക് അടുക്കുന്നു. അമേരിക്കയിൽ, മരണം ഒരു ലക്ഷത്തി രണ്ടായിരം ആയി. രോഗബാധിതര്‍ പതിനേഴര ലക്ഷത്തോട് അടുക്കുകയാണ്. ബ്രസീലിൽ 19,461 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. റഷ്യയിൽ രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തി എഴുപതിനായിരം കടന്നു. 8,338 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 

ബ്രിട്ടനിൽ കൊവിഡ് മരണം വീണ്ടും കൂടുന്നു. രണ്ടായിരത്തോളം പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഒരുമാസത്തിലേറെ നീണ്ട വെന്റിലേറ്റർ ചികിത്സ കഴിഞ്ഞ് തിരികെ സാധാരണ ജീവിതത്തിലേക്കു മടങ്ങുന്ന മൂന്നു ചെറുപ്പക്കാരായ മലയാളികളെ സ്വീകരിച്ച് മലയാളി സമൂഹം. 

ഗള്‍ഫില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുനൂറ്റി നാല്‍പ്പത്തിയെട്ടായി. ആകെ മരണം 938 ആയി ഉയര്‍ന്നു. സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 78,541 ആയി. 425 പേരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഖത്തറില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,974 പേര്‍ക്കും യുഎഇയില്‍ 31,960 പേര്‍ക്കുമാണ് ഇത് വരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കുവൈറ്റില്‍ 23,267 പേര്‍ക്കാണ് രോഗബാധ.

ഇരുപത്തിനാല് മണിക്കൂറിനിടെ 4 മലയാളികള്‍ കൂടി മരിച്ചു. അതേസമയം വന്ദേഭാരത് ദൗത്യത്തിൽ ഇന്ന് ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഒമ്പതു വിമാനം എത്തും. ആയിരത്തറുനൂറിലേറെ പ്രവാസികൾകൂടിയാണ് ഇതോടെ നാട്ടിലെത്തുന്നത്. 

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-17,45,803, ബ്ര​സീ​ൽ-4,14,661, റ​ഷ്യ-3,70,680, സ്പെ​യി​ൻ-2,83,849, ബ്രി​ട്ട​ൻ-2,67,240, ഇ​റ്റ​ലി-2,31,139, ഫ്രാ​ൻ​സ്-1,82,913, ജ​ർ​മ​നി-1,81,895, തു​ർ​ക്കി-1,59,797, ഇ​ന്ത്യ-1,58,086, ഇ​റാ​ൻ-1,41,591, പെ​റു-1,35,905, കാ​ന​ഡ-87,519, ചൈ​ന-82,995, ചി​ലി-82,289.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന്് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്്. അ​മേ​രി​ക്ക-1,02,107 , ബ്ര​സീ​ൽ-25,697, റ​ഷ്യ-3,968, സ്പെ​യി​ൻ-27,118, ബ്രി​ട്ട​ൻ-37,460, ഇ​റ്റ​ലി-33,072, ഫ്രാ​ൻ​സ്-28,596, ജ​ർ​മ​നി-8,533, തു​ർ​ക്കി-4,431, ഇ​ന്ത്യ-4,534 , ഇ​റാ​ൻ-7,564, പെ​റു-3,983 , കാ​ന​ഡ-6,765 , ചൈ​ന-4,634 , ചി​ലി-841.
 

Follow Us:
Download App:
  • android
  • ios