
തിരുവനന്തപുരം: കാഞ്ഞികംകുളത്ത് പ്രദേശിക കോണ്‍ഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു. കുടുംബ വഴക്കിനിടെ തലക്കടിയേറ്റ് കർഷക കോണ്‍ഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻറ് സാം ജെ വൽസലനാണ് മരിച്ചത്. കേസിൽ രണ്ട് പേരെ കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിലെടുത്തു.
സാം ജെ.വൽസലനും സഹോദരിയുമായി സ്വത്ത് സംബന്ധിച്ച് കുടുംബ വഴക്കുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് സാം സഹോദരിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. രാത്രി 12 മണിയോടെ വീണ്ടും ഇയാള്‍ സഹോദരിയുടെ വീട്ടിലെത്തി. ഈ സമയം സഹോദരിയുടെ ഭർത്താവ് സമ്പത്തിനെ കൂടാതെ ഇയാളുടെ സഹോരൻ ഡേവിഡും വീട്ടിലുണ്ടായിരുന്നു. വാക്കു തർക്കവും കൈയാങ്കളിയുമുണ്ടായി. ഇതിനിടെയാണ് സാമിന്റെ തലക്ക് ഇരുമ്പു വടികൊണ്ട് അടിയേൽക്കുന്നത്. ചികിത്സയിലിരിക്കെ സാം ഇന്ന് ഉച്ചയോടെ മരിച്ചു. ഇന്നലെ രാത്രി സമ്പത്തിനെയും ഡേവിഡിനെയും കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിലെടുത്തിരുന്നു.
ഗ്രോ വാസുവിന് പിണറായിക്കെതിരെ പറയാൻ അവസരമൊരുക്കിയത് പിഴവ്, പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നീക്കം
സമ്പത്തും ഭാര്യവും മണിപ്പാലിലാണ് താമസം. ഇവിടെയുള്ള വീടും സ്വത്തും നോക്കി നടത്തിയിരുന്ന സാമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തട്ടികൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾക്ക് നേരത്തെ സാമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടർന്ന് സാമിനെ സ്വത്തു നോക്കുന്നതിൽ നിന്നും ഒഴിവാക്കിതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് കാഞ്ഞിരംകുളം പൊലീസ് പറയുന്നത്. ഏതാനും ദിവസം മുമ്പാണ് പ്രതിയായ സമ്പത്തും ഭാര്യയും നാട്ടിലെത്തുന്നത്. ഇരുമ്പ് കമ്പി കൊണ്ട് തലക്കടിയേറ്റതാണ് മരണ കാരണമെന്നാണ് നിഗമനം. സാം കർഷക കോണ്‍ഗ്രസിൻറ മുൻ കാട്ടാക്കട ബ്ലോക്ക് പ്രസിഡൻറായിരുന്നു. സാമിൻെറ പോസ്റ്റുമോർട്ടം നാളെ നടക്കും.