തിരുവനന്തപുരത്ത് സിപിഎം കൗണ്‍സിലര്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

Published : Mar 29, 2023, 12:17 PM ISTUpdated : Mar 29, 2023, 12:19 PM IST
തിരുവനന്തപുരത്ത് സിപിഎം കൗണ്‍സിലര്‍  ഹൃദയാഘാതം മൂലം അന്തരിച്ചു

Synopsis

റിനോയിയുടെ പെട്ടെന്നുള്ള വിയോഗം വേദനാജനകമാണെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുസ്മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ റിനോയി ടിപി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.  മുട്ടട വാര്‍ഡ് കൗണ്‍സിലറായിരുന്നു. റിനോയിയുടെ മരണത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. റിനോയിയുടെ പെട്ടെന്നുള്ള വിയോഗം വേദനാജനകമാണ്. ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

അതേസമയം, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ ജി.  ഗണേഷ്‌കുമാറാണ് മരിച്ചത്. പുന്നലത്തുപടിയിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഗണേഷ്‌കുമാറിനെ കണ്ടെത്തിയത്. ആത്മഹത്യാ എന്നാണ് പ്രാഥമിക നിഗമനം. ഗണേഷിന്റേതെന്ന് കരുതുന്ന ജീവിതം മടുത്തു എന്ന് കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Read More : കാമുകന്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു, മനംനൊന്ത് കാമുകി തീകൊളുത്തി ജീവനൊടുക്കി

PREV
Read more Articles on
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ